നാവിലെന്നും ഭോജ്യമായ് (navilennum navil ennum bhojyamayi communion)

Open "നാവിലെന്നും ഭോജ്യമായ്" in the Nistin Lyrics app →

നാവിലെന്നും ഭോജ്യമായ്
ഹൃത്തിലെന്നും ജീവനായ്
പെയ്‌തിറങ്ങിയ മന്നയായ്
ദിവ്യകാരുണ്യം
തിരുമാംസ നിണവുമായ്
കാല്‍വരി തന്‍ യാഗമായ്
എന്നിലേക്കിറങ്ങി വന്ന
ദിവ്യകാരുണ്യം
ജീവനായിതാ, സൗഖ്യമായിതാ
സ്‌നേഹമായി തീര്‍ന്നിടാന്‍
ദിവ്യകാരുണ്യം
ജീവനായിതാ, സൗഖ്യമായിതാ
സ്‌നേഹമായി തീര്‍ന്നിടാന്‍
ദിവ്യകാരുണ്യം
ജീവന്‍റെ ജീവനായ്, നീയെന്‍റെ പ്രാണനായ്
വന്നു വസിച്ചിടണേ
ഓ എന്‍റെ സ്‌നേഹമേ, എന്നുള്ളില്‍ വാഴണേ
ഒന്നായ് തീര്‍ന്നിടണേ
ജീവന്‍റെ ജീവനായ്, നീയെന്‍റെ പ്രാണനായ്
വന്നു വസിച്ചിടണേ
ഓ എന്‍റെ സ്‌നേഹമേ, എന്നുള്ളില്‍ വാഴണേ
ഒന്നായ് തീര്‍ന്നിടണേ
ദിവ്യകാരുണ്യം, മുറിഞ്ഞപ്പമായ്
വിണ്ണിറങ്ങി, മന്നിറങ്ങി
എന്‍റെതാകണേ
സ്‌നേഹ ഭോജ്യമായ്, ആത്മാവില്‍ നീ
പാരിലെന്നും, ജീവനാകാന്‍
വന്നു വാണിടൂ
സ്‌നേഹ വായ്‌പിനാല്‍
ലോകമെങ്ങുമേകുവാന്‍
എന്നും സ്‌നേഹമായ് തീരാന്‍
ദിവ്യഭോജ്യമേ
സ്‌നേഹ വായ്‌പിനാല്‍
ലോകമെങ്ങുമേകുവാന്‍
എന്നും സ്‌നേഹമായ് തീരാന്‍
ദിവ്യഭോജ്യമേ
എന്നും ജീവന്‍റെയപ്പമായ്
തീര്‍ന്നിടണേ
ജീവന്‍റെ ജീവനായ്, നീയെന്‍റെ പ്രാണനായ്
വന്നു വസിച്ചിടണേ
ഓ എന്‍റെ സ്‌നേഹമേ, എന്നുള്ളില്‍ വാഴണേ
ഒന്നായ് തീര്‍ന്നിടണേ
ജീവന്‍റെ ജീവനായ്, നീയെന്‍റെ പ്രാണനായ്
വന്നു വസിച്ചിടണേ
ഓ എന്‍റെ സ്‌നേഹമേ, എന്നുള്ളില്‍ വാഴണേ
ഒന്നായ് തീര്‍ന്നിടണേ
എന്നില്‍ വന്നൊരപ്പമേ, മമ ജീവനായ്
ആത്മാവിനാനന്തം
എനിക്കേകുവാന്‍
ഞാനുമെന്‍റെ യേശുവും, ഒന്നു ചേര്‍ന്നിടും
ഈ വേള ധന്യമാകാന്‍
കൃപയാകണേ
സ്‌നേഹ ദൂതിനാല്‍
നിന്‍ സാക്ഷ്യമാകുവാന്‍
എന്‍ ജീവനായ് തീരാന്‍
സ്‌നേഹരൂപനേ
സ്‌നേഹ ദൂതിനാല്‍
നിന്‍ സാക്ഷ്യമാകുവാന്‍
എന്‍ ജീവനായ് തീരാന്‍
സ്‌നേഹരൂപനേ
എന്നും നാഥന്‍റെ സ്വന്തമായ്
തീര്‍ത്തീടണേ
ജീവന്‍റെ ജീവനായ്, നീയെന്‍റെ പ്രാണനായ്
വന്നു വസിച്ചിടണേ
ഓ എന്‍റെ സ്‌നേഹമേ, എന്നുള്ളില്‍ വാഴണേ
ഒന്നായ് തീര്‍ന്നിടണേ
ജീവന്‍റെ ജീവനായ്, നീയെന്‍റെ പ്രാണനായ്
വന്നു വസിച്ചിടണേ
ഓ എന്‍റെ സ്‌നേഹമേ, എന്നുള്ളില്‍ വാഴണേ
ഒന്നായ് തീര്‍ന്നിടണേ

Also searched as: navilennum navil ennum bhojyamayi communion