കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ (kai neetti nilkkunna yeshu nadha offertory)

Open "കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ" in the Nistin Lyrics app →

കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ
എന്നെ വിളിക്കുന്ന യേശുനാഥാ
സാദരം എന്നെ സമര്‍പ്പിക്കുന്നു
തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു
ആനന്ദവും ആത്മദുഃഖങ്ങളും
കാഴ്‌ച്ചവയ്‌ക്കുന്നു ഞാന്‍ ബലിയില്‍
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ
എന്നെ വിളിക്കുന്ന യേശുനാഥാ
സാദരം എന്നെ സമര്‍പ്പിക്കുന്നു
തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു
അള്‍ത്താര മുന്നില്‍ തിരുവോസ്‌തി മുന്നില്‍
അനുതാപമോടിതാ നില്‍പ്പൂ
അള്‍ത്താര മുന്നില്‍ തിരുവോസ്‌തി മുന്നില്‍
അനുതാപമോടിതാ നില്‍പ്പൂ
എന്‍ കൈകളെന്നും പാവനമാക്കൂ
ഹൃദയത്തില്‍ എന്നും വസിക്കൂ
അനുഗ്രഹിക്കൂ നാഥാ വേഗം
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ
എന്നെ വിളിക്കുന്ന യേശുനാഥാ
ഞാനറിയാത്തൊരു ലോകത്തു നിന്നും
കാരുണ്യം ചൊരിയും നാഥാ
ഞാനറിയാത്തൊരു ലോകത്തു നിന്നും
കാരുണ്യം ചൊരിയും നാഥാ
എന്‍ മനക്കണ്ണാല്‍ ഇന്നു ഞാന്‍ കാണും
ചൈതന്യമേറും നിന്‍ രൂപം
ഒരു നോക്കു കാണാന്‍ കനിയൂ
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ
എന്നെ വിളിക്കുന്ന യേശുനാഥാ
സാദരം എന്നെ സമര്‍പ്പിക്കുന്നു
തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു
ആനന്ദവും ആത്മദുഃഖങ്ങളും
കാഴ്‌ച്ചവയ്‌ക്കുന്നു ഞാന്‍ ബലിയില്‍
കാഴ്‌ച്ചവയ്‌ക്കുന്നു ഞാന്‍ ബലിയില്‍

Also searched as: kai neetti nilkkunna yeshu nadha offertory