ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ (Love of God)

Open "ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ" in the Nistin Lyrics app →

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതിവരുമോ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
സ്വന്തമായ് ഒന്നുമില്ലാ സര്‍വ്വവും നിന്‍ ദാനം
സ്വസ്ഥമായ് ഉറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നില്‍ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്‌ടമായാല്‍ ഫലമെവിടെ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതിവരുമോ?
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതിവരുമോ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ

Also searched as: daiva sneham varnnicheedan, daivasneham, Love of God, Communion