എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം (Communion)

Open "എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം" in the Nistin Lyrics app →

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ടുപാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യ സ്നേഹമാണ് ദൈവം
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ടുപാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യ സ്നേഹമാണ് ദൈവം
എന്‍റെ കഷ്‌ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദു:ഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം
എന്‍റെ കഷ്‌ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദു:ഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി
എന്‍റെ മിഴിനീരു മായ്‌ക്കുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യ സ്നേഹമാണ് ദൈവം
എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം
എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം
എന്‍റെ ആത്മാവിലാമോദമേകി
എന്നെ മാറോടു ചേര്‍ക്കുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യ സ്നേഹമാണ് ദൈവം
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ടുപാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യ സ്നേഹമാണ് ദൈവം

Also searched as: enne kaipidichu nadathunna sneham, എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം, Communion, Love of God