അബ്രാമിന്‍ ദൈവം നല്‍കും (abrahmin daivam nalkum recessional entrance)

Open "അബ്രാമിന്‍ ദൈവം നല്‍കും" in the Nistin Lyrics app →

അബ്രാമിന്‍ ദൈവം നല്‍കും
കാനാന്‍ ദേശം തേടി തേടി
പോകാം ഹല്ലേലൂയ്യാ പാടാം
ബലവാനാം ദൈവത്തിന്‍റെ
ഗീതങ്ങള്‍ പാടി പാടി
തേനും പാലും ഒഴുകും ദേശം കാണാം
ഇസ്രായേല്‍ ജനതയ്‌ക്കെന്നും
വിജയം നല്‍കും ദൈവം
ഈജിപ്‌ത്തിന്‍ അടിമത്തത്തിന്‍
ബന്ധനമെല്ലാം നീക്കീടുന്നു
അബ്രാമിന്‍ ദൈവം നല്‍കും
കാനാന്‍ ദേശം തേടി തേടി
പോകാം ഹല്ലേലൂയ്യാ പാടാം
ബലവാനാം ദൈവത്തിന്‍റെ
ഗീതങ്ങള്‍ പാടി പാടി
തേനും പാലും ഒഴുകും ദേശം കാണാം
ഇസ്രായേല്‍ ജനതയ്‌ക്കെന്നും
വിജയം നല്‍കും ദൈവം
ഈജിപ്‌ത്തിന്‍ അടിമത്തത്തിന്‍
ബന്ധനമെല്ലാം നീക്കീടുന്നു
അബ്രാമിന്‍ ദൈവം നല്‍കും
കാനാന്‍ ദേശം തേടി തേടി
പോകാം ഹല്ലേലൂയ്യാ പാടാം
മരുഭൂവിന്‍ തീവെയിലില്‍
ഉരുകി തളരാതെന്നും
മേഘ ചിറകു വിരിച്ചു പിടിച്ചു
നീലാകാശം
സ്‌നേഹത്തിന്‍ തെളിനീരാല്‍
സ്വര്‍ലോകത്തില്‍ നിന്നും
ജലവും മന്നയും ഏകിടുന്നു
ദൂതഗണങ്ങള്‍
ആര്‍പ്പു വിളിച്ചാനന്ദത്താല്‍
പാടാം ഗീതം
കൈത്താള കിന്നര വീണകളെകാം
പാടി നമിക്കാം
അബ്രാമിന്‍ ദൈവം നല്‍കും
കാനാന്‍ ദേശം തേടി തേടി
പോകാം ഹല്ലേലൂയ്യാ പാടാം
നമ്മുടെ ജീവിത പാതെ
ഒരു നാളും പതറാതെ
എങ്ങും നമ്മേ നയിച്ചീടുന്നു
ദൈവം പരിശുദ്ധന്‍
ഒരുനാളും പിരിയാതെ
സ്‌നേഹം നമ്മില്‍ ചൊരിയാന്‍
സുതരെ തേടി വരുന്നു നമ്മുടെ
ദൈവം പരിശുദ്ധന്‍
അവനല്ലോ ജീവന്‍ നമ്മുടെ
മാര്‍ഗ്ഗം സത്യം
അവനേകും തിരുവചനം പുതു-
ജീവന്‍ പകരും നിത്യം
അബ്രാമിന്‍ ദൈവം നല്‍കും
കാനാന്‍ ദേശം തേടി തേടി
പോകാം ഹല്ലേലൂയ്യാ പാടാം
ബലവാനാം ദൈവത്തിന്‍റെ
ഗീതങ്ങള്‍ പാടി പാടി
തേനും പാലും ഒഴുകും ദേശം കാണാം
ഇസ്രായേല്‍ ജനതയ്‌ക്കെന്നും
വിജയം നല്‍കും ദൈവം
ഈജിപ്‌ത്തിന്‍ അടിമത്തത്തിന്‍
ബന്ധനമെല്ലാം നീക്കീടുന്നു
അബ്രാമിന്‍ ദൈവം നല്‍കും
കാനാന്‍ ദേശം തേടി തേടി
പോകാം ഹല്ലേലൂയ്യാ പാടാം

Also searched as: abrahmin daivam nalkum recessional entrance