ദിവ്യകാരുണ്യം നീ എന്നില്‍ തൂകേണം (divya karunyam nee ennil thookenam communion)
Open "ദിവ്യകാരുണ്യം നീ എന്നില്‍ തൂകേണം" in the Nistin Lyrics app →
ദിവ്യകാരുണ്യം നീ എന്നില്‍ തൂകേണം
മേലില്‍ പിരിയാതേ നീ എന്‍റെതാവേണം
എന്നില്‍ സ്‌നേഹമായ് എന്നുയിരിന്‍ നാളമായ്
ഇരുളില്‍ വീഴാതെ ഇന്നെന്നെ കാക്കേണം
ഇന്നെന്‍ ചാരെയായ്
നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ
എന്നും മാറിലായ്
ലോലമായ് അണച്ചിടുന്നുവോ
ഇന്നെന്‍ മാനസേ
ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നില്‍ നാളമായ്
നീ നടന്നു പോയിടുന്നിഹോ
ഈറന്‍ കാറ്റെന്‍ കാതില്‍ മൂളും മായാരാഗം പോല്‍
മായാതെ ചേരുന്നെന്‍ നെഞ്ചില്‍ നീയാകെ
നീറും നോവില്‍ നിറയും സ്‌നേഹം പകരാനെന്നുള്ളില്‍
അലിയേണം അലിവോടെന്നെന്നും ഈശോയെ
ഉരുകുമെന്നുള്ളം നിന്‍റെ കാല്‍ക്കല്‍ വയ്‌പ്പൂ ഞാന്‍
ഈശോയെ എന്നില്‍ അലിവോടലിയേണം
ഇന്നെന്‍ ചാരെയായ്
നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ
എന്നും മാറിലായ്
ലോലമായ് അണച്ചിടുന്നുവോ
ഇന്നെന്‍ മാനസേ
ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നില്‍ നാളമായ്
നീ നടന്നു പോയിടുന്നിഹോ
എന്നെ ഉള്ളം കയ്യില്‍ കാക്കും മണ്ണില്‍ വീഴാതെ
അതിലോലം തുണയാകും എന്‍ കൈ വെടിയാതെ
എന്നും നിന്നില്‍ ചേരാം ഞാനീ എന്നെ നിനയാതെ
നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ
ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോള്‍
ഈശോയെ വിണ്‍മഴ നീ മനതാരില്‍ തൂകേണേ
ദിവ്യകാരുണ്യം നീ എന്നില്‍ തൂകേണം
മേലില്‍ പിരിയാതേ നീ എന്‍റെതാവേണം
എന്നില്‍ സ്‌നേഹമായ് എന്നുയിരിന്‍ നാളമായ്
ഇരുളില്‍ വീഴാതെ ഇന്നെന്നെ കാക്കേണം
ഇന്നെന്‍ ചാരെയായ്
നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ
എന്നും മാറിലായ്
ലോലമായ് അണച്ചിടുന്നുവോ
ഇന്നെന്‍ മാനസേ
ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നില്‍ നാളമായ്
നീ നടന്നു പോയിടുന്നിഹോ
Also searched as: divya karunyam nee ennil thookenam communion