മാതാവിന്റെ സങ്കീര്‍ത്തനം (njanen nadhane vazhthunnu psalm)

Open "മാതാവിന്റെ സങ്കീര്‍ത്തനം" in the Nistin Lyrics app →

ഞാനെന്‍ നാഥനെ വാഴ്‌ത്തുന്നു
മോദം പൂണ്ടു പുകഴ്‌ത്തുന്നു
എളിയൊരു ദാസിയെ നിഖിലേശന്‍
കനിവൊടു തൃക്കണ്‍ പാര്‍ത്തല്ലോ
രക്ഷകനലിവു നിറഞ്ഞെന്നില്‍
ദിവ്യ വരങ്ങള്‍ ചൊരിഞ്ഞതിനാല്‍
ഇന്നു തുടങ്ങിത്തലമുറകള്‍
വാഴ്‌ത്തിടുമെന്നെ നിരന്തരമായ്
ഭക്ത ജനത്തിനു സകലേശന്‍
നിത്യമനുഗ്രഹമരുളുന്നു
ഗര്‍വിതനപജയമേറ്റുന്നു
ബലമൊടു വിജയം നേടുന്നു
എളിയ ജനത്തെ വളര്‍ത്തുന്നു
ബലമുളളവരെ താഴ്‌ത്തുന്നു
ധനികര്‍ക്കൊന്നും നല്‍കാതെ
പശിയുളളവരെ പോറ്റുന്നു
അബ്രാഹമോടും തനയരോടും
പണ്ടേ ചെയ്‌തൊരു വാഗ്‌ദാനം
ദൈവം കരുണയോടോര്‍ത്തല്ലോ
തുണയിസ്രേലിനു ചെയ്‌തല്ലോ

Also searched as: njanen nadhane vazhthunnu psalm