ഞാനും എനിക്കുള്ളതെല്ലാം (njanum enikkullathellam ninte dhanangalallo offertory)

Open "ഞാനും എനിക്കുള്ളതെല്ലാം" in the Nistin Lyrics app →

ഞാനും എനിക്കുള്ളതെല്ലാം
നിന്‍റെ ദാനങ്ങളല്ലോ മഹേശാ
ദേഹിദേഹങ്ങള്‍ എന്‍ ജീവനും
നിന്‍റെ സ്‌നേഹ സമ്മാനങ്ങളല്ലോ
ദേഹിദേഹങ്ങള്‍ എന്‍ ജീവനും
നിന്‍റെ സ്‌നേഹ സമ്മാനങ്ങളല്ലോ
ഞാനും എനിക്കുള്ളതെല്ലാം
നിന്‍റെ ദാനങ്ങളല്ലോ മഹേശാ
അങ്ങേ അറിഞ്ഞു സ്‌നേഹിച്ചു
ദിവ്യകല്‍പന കാത്തു പാലിച്ചു
അങ്ങേ അറിഞ്ഞു സ്‌നേഹിച്ചു
ദിവ്യകല്‍പന കാത്തു പാലിച്ചു
ദിവ്യഹിതം നിറവേറ്റി
ഭൂവിലങ്ങേ മഹത്ത്വം വളര്‍ത്താന്‍
ദിവ്യഹിതം നിറവേറ്റി
ഭൂവിലങ്ങേ മഹത്ത്വം വളര്‍ത്താന്‍
ഞാനും എനിക്കുള്ളതെല്ലാം
നിന്‍റെ ദാനങ്ങളല്ലോ മഹേശാ
ദേഹിദേഹങ്ങള്‍ എന്‍ ജീവനും
നിന്‍റെ സ്‌നേഹ സമ്മാനങ്ങളല്ലോ
ദേഹിദേഹങ്ങള്‍ എന്‍ ജീവനും
നിന്‍റെ സ്‌നേഹ സമ്മാനങ്ങളല്ലോ
അപ്പവും വീഞ്ഞുമുയര്‍ത്തി
എന്നെ അര്‍പ്പണം ചെയ്യുന്നു ദേവാ
അപ്പവും വീഞ്ഞുമുയര്‍ത്തി
എന്നെ അര്‍പ്പണം ചെയ്യുന്നു ദേവാ
സേവനം ചെയ്‌തിടുവാനായ്
തന്ന താലന്തുകള്‍ തന്നെ എല്ലാം
സേവനം ചെയ്‌തിടുവാനായ്
തന്ന താലന്തുകള്‍ തന്നെ എല്ലാം
ഞാനും എനിക്കുള്ളതെല്ലാം
നിന്‍റെ ദാനങ്ങളല്ലോ മഹേശാ
ദേഹിദേഹങ്ങള്‍ എന്‍ ജീവനും
നിന്‍റെ സ്‌നേഹ സമ്മാനങ്ങളല്ലോ
ദേഹിദേഹങ്ങള്‍ എന്‍ ജീവനും
നിന്‍റെ സ്‌നേഹ സമ്മാനങ്ങളല്ലോ
ഞാനും എനിക്കുള്ളതെല്ലാം
നിന്‍റെ ദാനങ്ങളല്ലോ മഹേശാ

Also searched as: njanum enikkullathellam ninte dhanangalallo offertory