സ്‌നേഹമോടെ നല്‍കിടാം (snehamode nalkidam yagapeedathil offertory)
Open "സ്‌നേഹമോടെ നല്‍കിടാം" in the Nistin Lyrics app →
സ്‌നേഹമോടെ നല്‍കിടാം
യാഗ പീഠത്തില്‍
യോഗ്യമായവയല്ലേലും
കാഴ്‌ച്ചയായിതാ
സ്‌നേഹമോടെ നല്‍കിടാം
യാഗ പീഠത്തില്‍
യോഗ്യമായവയല്ലേലും
കാഴ്‌ച്ചയായിതാ
ആബാ ദൈവമേ
സ്വീകരിക്കണമേ
ആശീര്‍വദിച്ചങ്ങു
നവ്യമാക്കിടണേ
തിരുസന്നിധേ.. നല്‍കുമീ..
കാഴ്‌ച്ചദ്രവ്യങ്ങള്‍..
കണ്ണീര്‍ കണങ്ങളാല്‍ കഴുകി തുടച്ചു, ഞങ്ങള്‍..
ബലിയായ് നല്‍കുന്നു, മനസ്സും ഹൃദയവും മുന്നില്‍
തിരുമുന്നില്‍
കണ്ണീര്‍ കണങ്ങളാല്‍ കഴുകി തുടച്ചു, ഞങ്ങള്‍
ബലിയായ് നല്‍കുന്നു, മനസ്സും ഹൃദയവും മുന്നില്‍
തിരുമുന്നില്‍
ഗോതമ്പിന്‍ അപ്പമങ്ങേ
ദേഹമാകുമ്പോള്‍
പ്രീയമോടെ ഞങ്ങളെ ഈ ബലിയില്‍
ചേര്‍ത്തീടുന്നു
ഗോതമ്പിന്‍ അപ്പമങ്ങേ
ദേഹമാകുമ്പോള്‍
പ്രീയമോടെ ഞങ്ങളെ ഈ ബലിയില്‍
ചേര്‍ത്തീടുന്നു
ആത്മ താലം, മോദമോടെ
ദിവ്യ ബലിയിതിലേകാം
ദൈവമേ, കനിയണേ
ദാസരാമിവരില്‍
കണ്ണീര്‍ കണങ്ങളാല്‍ കഴുകി തുടച്ചു, ഞങ്ങള്‍..
ബലിയായ് നല്‍കുന്നു, മനസ്സും ഹൃദയവും മുന്നില്‍
തിരുമുന്നില്‍
കണ്ണീര്‍ കണങ്ങളാല്‍ കഴുകി തുടച്ചു, ഞങ്ങള്‍
ബലിയായ് നല്‍കുന്നു, മനസ്സും ഹൃദയവും മുന്നില്‍
തിരുമുന്നില്‍
അള്‍ത്താര മേശയില്‍
തിരുയാഗമേകുമ്പോള്‍
മനസ്സാലേ ഞങ്ങളും ഈ ബലിയില്‍
യാഗമാകുന്നു
അള്‍ത്താര മേശയില്‍
തിരുയാഗമേകുമ്പോള്‍
മനസ്സാലേ ഞങ്ങളും ഈ ബലിയില്‍
യാഗമാകുന്നു
ഉള്ളിന്നുള്ളം, പൂര്‍ണ്ണമായി
പൂജ്യ പാദത്തിലേകാം
ദൈവമേ, താഴ്‌മയായ്
തനയരാമിവരും
സ്‌നേഹമോടെ നല്‍കിടാം
യാഗ പീഠത്തില്‍
യോഗ്യമായവയല്ലേലും
കാഴ്‌ച്ചയായിതാ
സ്‌നേഹമോടെ നല്‍കിടാം
യാഗ പീഠത്തില്‍
യോഗ്യമായവയല്ലേലും
കാഴ്‌ച്ചയായിതാ
ആബാ ദൈവമേ
സ്വീകരിക്കണമേ
ആശീര്‍വദിച്ചങ്ങു
നവ്യമാക്കിടണേ
തിരുസന്നിധേ.. നല്‍കുമീ..
കാഴ്‌ച്ചദ്രവ്യങ്ങള്‍..
കണ്ണീര്‍ കണങ്ങളാല്‍ കഴുകി തുടച്ചു, ഞങ്ങള്‍..
ബലിയായ് നല്‍കുന്നു, മനസ്സും ഹൃദയവും മുന്നില്‍
തിരുമുന്നില്‍
കണ്ണീര്‍ കണങ്ങളാല്‍ കഴുകി തുടച്ചു, ഞങ്ങള്‍
ബലിയായ് നല്‍കുന്നു, മനസ്സും ഹൃദയവും
മുന്നില്‍ തിരുമുന്നില്‍
Also searched as: snehamode nalkidam yagapeedathil offertory