ഈശോയെന്‍ ജീവാധിനായകാ (eeshoen eeshoyen eesho en jeevadhi nayaka communion)
Open "ഈശോയെന്‍ ജീവാധിനായകാ" in the Nistin Lyrics app →
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ! എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
നീ തന്നെയാണെന്‍റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍
നീ തന്നെയാണെന്‍റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍
കണ്ണിന്നു കൗതുകം നിന്‍ ദര്‍ശനം
കാതിന്നു കോമളരാഗവും നീ
രാഗവും നീ
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
നാവിന്നു നല്‍പൂ പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല
നാവിന്നു നല്‍പൂ പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല
അത്യാശയോടെന്‍റെ ബുദ്ധി തേടും
സത്യവുമായതിന്‍ മാര്‍ഗ്ഗവും നീ
മാര്‍ഗ്ഗവും നീ
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ! എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
Also searched as: eeshoen eeshoyen eesho en jeevadhi nayaka communion