ഓ.. ദിവ്യകാരുണ്യമേ (oh divya karunyame oh sneha paramyame)

Open "ഓ.. ദിവ്യകാരുണ്യമേ" in the Nistin Lyrics app →

ഓ.. ദിവ്യ കാരുണ്യമേ
ഓ.. സ്‌നേഹ പാരമ്യമേ
എന്നുള്ളില്‍ നീ വന്നീടണേ
അലിവുള്ള എന്‍ ദൈവമേ
എന്നുള്ളില്‍ നീ വന്നീടണേ
അലിവുള്ള എന്‍ ദൈവമേ
ഓ.. ദിവ്യ കാരുണ്യമേ
ഓ.. സ്‌നേഹ പാരമ്യമേ..
Music...
യോഗ്യത ഇല്ലെന്നില്‍ നാഥാ
നീ എന്നുള്ളില്‍ വന്നീടുവാനായ്
ഹൃദയങ്ങള്‍ തേടുന്ന ദേവാ
എന്‍റെ ഹൃദയം നിനക്കായിന്നേകാം
കൊതിയോടെ ഞാനും നില്‍ക്കുന്നു സവിധേ
അണയേണമെന്നുള്ളില്‍ കരുണാമയാ
കൊതിയോടെ ഞാനും നില്‍ക്കുന്നു സവിധേ
അണയേണമെന്നുള്ളില്‍ കരുണാമയാ
ഓ.. ദിവ്യ കാരുണ്യമേ
ഓ.. സ്‌നേഹ പാരമ്യമേ
Music...
അവിടുന്നെന്‍ കൂടെയില്ലെങ്കില്‍
ഞാന്‍ വീഴുന്നു ബലഹീനനായി
അകലാതെ എന്നുമെന്‍ മനസ്സില്‍
സ്‌നേഹ തിരിനാളമായിന്നു തെളിയൂ
തിരുവോസ്‌തി രൂപാ തിരു സ്‌നേഹ ധാരതന്‍
നിറവോടെ വളരുവാന്‍ കൃപയേകണേ
തിരുവോസ്‌തി രൂപാ തിരു സ്‌നേഹ ധാരതന്‍
നിറവോടെ വളരുവാന്‍ കൃപയേകണേ
ഓ.. ദിവ്യ കാരുണ്യമേ
ഓ.. സ്‌നേഹ പാരമ്യമേ
എന്നുള്ളില്‍ നീ വന്നീടണേ
അലിവുള്ള എന്‍ ദൈവമേ
എന്നുള്ളില്‍ നീ വന്നീടണേ
അലിവുള്ള എന്‍ ദൈവമേ
ഓ.. ദിവ്യ കാരുണ്യമേ

Also searched as: oh divya karunyame sneha paramyame, communion