നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ (nalkuvanillonnum nalkuvan illonnum ennudalallathe offertory)

Open "നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ" in the Nistin Lyrics app →

നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഏകുവാന്‍ ഒന്നുമില്ലെന്‍ ചോരയല്ലാതെ
ഏറ്റം വിനീതനായ് ഏറ്റു വാങ്ങീടുക
ഏകുവാന്‍ ഒന്നുമില്ലെന്‍ ചോരയല്ലാതെ
ഏറ്റം വിനീതനായ് ഏറ്റു വാങ്ങീടുക
നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഇതു നിന്‍റെ ആത്മാവില്‍ അഗ്നിയുണര്‍ത്തട്ടെ
ഇതു നിന്‍റെ ജീവനില്‍ ശാന്തിയായിടട്ടെ
ഇതു നിന്‍റെ ആത്മാവില്‍ അഗ്നിയുണര്‍ത്തട്ടെ
ഇതു നിന്‍റെ ജീവനില്‍ ശാന്തിയായിടട്ടെ
ഇതു നിന്‍റെ ചിന്തയില്‍ ജ്ഞാനം ചൊരിയട്ടെ
ഇതിനാല്‍ നിന്‍ വാക്കുകള്‍ മന്ത്രങ്ങളാകട്ടെ
ഇതു നിന്‍റെ ചിന്തയില്‍ ജ്ഞാനം ചൊരിയട്ടെ
ഇതിനാല്‍ നിന്‍ വാക്കുകള്‍ മന്ത്രങ്ങളാകട്ടെ
നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഇതു നിന്‍റെ നാവില്‍ തേന്‍തുള്ളിയാകട്ടെ
ഇതു നിന്‍റെ കണ്‍കളില്‍ ദീപം തെളിക്കട്ടെ
ഇതു നിന്‍റെ നാവില്‍ തേന്‍തുള്ളിയാകട്ടെ
ഇതു നിന്‍റെ കണ്‍കളില്‍ ദീപം തെളിക്കട്ടെ
ഇതു നിന്‍റെ കൈകളില്‍ ഔദാര്യമാകട്ടെ
ഇതിനാല്‍ നിന്‍ ജീവിതം ധന്യമായിടട്ടെ
ഇതു നിന്‍റെ കൈകളില്‍ ഔദാര്യമാകട്ടെ
ഇതിനാല്‍ നിന്‍ ജീവിതം ധന്യമായിടട്ടെ
നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഇതു നിന്‍റെ ചെയ്‌തികള്‍ പുണ്യങ്ങളാക്കട്ടെ
ഇതു നിന്‍ വികാരങ്ങള്‍ ശുദ്ധമാക്കീടട്ടെ
ഇതു നിന്‍റെ ചെയ്‌തികള്‍ പുണ്യങ്ങളാക്കട്ടെ
ഇതു നിന്‍ വികാരങ്ങള്‍ ശുദ്ധമാക്കീടട്ടെ
ഇതു നിന്നില്‍ ആത്മീയ ചൈതന്യമാകട്ടെ
ഇതിനാല്‍ നീ ഉന്നത മാനവനാകട്ടെ
ഇതു നിന്നില്‍ ആത്മീയ ചൈതന്യമാകട്ടെ
ഇതിനാല്‍ നീ ഉന്നത മാനവനാകട്ടെ
നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഏകുവാന്‍ ഒന്നുമില്ലെന്‍ ചോരയല്ലാതെ
ഏറ്റം വിനീതനായ് ഏറ്റു വാങ്ങീടുക
നല്‍കുവാനില്ലൊന്നും എന്നുടലല്ലാതെ
നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക

Also searched as: nalkuvanillonnum nalkuvan illonnum ennudalallathe offertory