ബലിവേദി ഉണരുന്ന നിമിഷം (balivedhi unarunna nimisham entrance)

Open "ബലിവേദി ഉണരുന്ന നിമിഷം" in the Nistin Lyrics app →

ബലിവേദി ഉണരുന്ന നിമിഷം
ബലിയര്‍പ്പണത്തിന്‍റെ നിമിഷം
ബലിവേദി ഉണരുന്ന നിമിഷം
ബലിയര്‍പ്പണത്തിന്‍റെ നിമിഷം
കാല്‍വരി നാഥന്‍റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
കാല്‍വരി നാഥന്‍റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
പെസഹാ വിരുന്നിലെ ഈശോ നാഥന്‍റെ
സ്‌നേഹത്തിന്‍ കല്‍പന ഓര്‍ക്കാമിവിടെ
പെസഹാ വിരുന്നിലെ ഈശോ നാഥന്‍റെ
സ്‌നേഹത്തിന്‍ കല്‍പന ഓര്‍ക്കാമിവിടെ
അപരനെ സോദരനാക്കിടുമ്പോള്‍
സ്‌നേഹിതനീശോ കൂടെ വരും
അപരനെ സോദരനാക്കിടുമ്പോള്‍
സ്‌നേഹിതനീശോ കൂടെ വരും
ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
കുരിശിന്‍റെ മാറിലെ രക്ഷകന്‍ യേശുവിന്‍
ത്യാഗത്തിന്‍ ബലിയെ ഓര്‍ക്കാമിവിടെ
കുരിശിന്‍റെ മാറിലെ രക്ഷകന്‍ യേശുവിന്‍
ത്യാഗത്തിന്‍ ബലിയെ ഓര്‍ക്കാമിവിടെ
സോദര കുറവുകള്‍ ഏറ്റീടുമ്പോള്‍
കാല്‍വരി നാഥന്‍ സ്വന്തമാകും
സോദര കുറവുകള്‍ ഏറ്റീടുമ്പോള്‍
കാല്‍വരി നാഥന്‍ സ്വന്തമാകും
ബലിവേദി ഉണരുന്ന നിമിഷം
ബലിയര്‍പ്പണത്തിന്‍റെ നിമിഷം
കാല്‍വരി നാഥന്‍റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
കാല്‍വരി നാഥന്‍റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം

Also searched as: balivedhi unarunna nimisham entrance