ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി (balivedhiyinkal thiruyagadhravyamai entrance)

Open "ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി" in the Nistin Lyrics app →

ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി
എന്‍ ജീവിതം നാഥനേകാന്‍
കരുണാര്‍ദ്ര സ്‌നേഹം കരളില്‍ നിറയ്‌ക്കു
കനിവോടെ അനുഗ്രഹിക്കു
ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി
എന്‍ ജീവിതം നാഥനേകാന്‍
കരുണാര്‍ദ്ര സ്‌നേഹം കരളില്‍ നിറയ്‌ക്കു
കനിവോടെ അനുഗ്രഹിക്കു
തിരുമുമ്പില്‍ നില്‍ക്കുമീ നിമിഷം
എന്നില്‍ സ്‌നേഹമില്ലെന്നോര്‍ത്തിരുന്നു
തിരുമുമ്പില്‍ നില്‍ക്കുമീ നിമിഷം
എന്നില്‍ സ്‌നേഹമില്ലെന്നോര്‍ത്തിരുന്നു
കാഴ്‌ച്ചയേകാനായ് വരുമ്പോള്‍
ഉള്ളില്‍ സോദരസ്‌നേഹം നിറയ്‌ക്കാന്‍
എന്‍റെ ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി
എന്‍ ജീവിതം നാഥനേകാന്‍
കരുണാര്‍ദ്ര സ്‌നേഹം കരളില്‍ നിറയ്‌ക്കു
കനിവോടെ അനുഗ്രഹിക്കു
ഇരുള്‍തിങ്ങും എന്നാത്മസദനം
നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ
ഇരുള്‍തിങ്ങും എന്നാത്മസദനം
നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ
പാപി ഞാന്‍ എന്നാലും നാഥാ
തകരും മാനസം നിന്നോട് ചേര്‍ക്കൂ
എന്‍റെ ആത്മാര്‍പ്പണം സ്വീകരിക്കൂ
ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി
എന്‍ ജീവിതം നാഥനേകാന്‍
കരുണാര്‍ദ്ര സ്‌നേഹം കരളില്‍ നിറയ്‌ക്കു
കനിവോടെ അനുഗ്രഹിക്കു
ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി
എന്‍ ജീവിതം നാഥനേകാന്‍
കരുണാര്‍ദ്ര സ്‌നേഹം കരളില്‍ നിറയ്‌ക്കു
കനിവോടെ അനുഗ്രഹിക്കു
കനിവോടെ അനുഗ്രഹിക്കു
കനിവോടെ അനുഗ്രഹിക്കു

Also searched as: balivedhiyinkal thiruyagadhravyamai entrance