കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ് (kaikumbilil kazhchayumayi balivedhiyil offertory)

Open "കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്" in the Nistin Lyrics app →

കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
ബലിവേദിയില്‍ നിന്നീടുമീ
തിരുഃയാഗമര്‍പ്പിക്കും അള്‍ത്താരയില്‍
തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ
കാഴ്‌ച്ചകള്‍ സ്വീകരിക്കൂ
നല്‍ക്കാഴ്‌ച്ചയായ് എന്‍ ജീവിതം
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അഞ്ചപ്പം അയ്യായിരമായ് നല്‍കിയ നാഥാ
കുരിശോടു ചേര്‍ന്നപ്പോള്‍ സ്‌നേഹിച്ച നാഥാ
സ്വീകരിക്കൂ ഈ ജീവിതം
നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ
സ്വര്‍ഗ്ഗീയ ദാനങ്ങള്‍ കാണുവാനായ്
എന്നുള്ളം നീ തുറക്കൂ
സ്വര്‍ഗ്ഗീയ ദാനങ്ങള്‍ കാണുവാനായ്
എന്നുള്ളം നീ തുറക്കൂ
ബലിവേദിയില്‍ ഉയരും നിന്‍ കൈകളില്‍
നിറയുന്ന പൊന്‍കാസയില്‍
സ്വീകരിക്കൂ ഈ ജീവിതം
നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ
അഞ്ചപ്പം അയ്യായിരമായ് നല്‍കിയ നാഥാ
കുരിശോടു ചേര്‍ന്നപ്പോള്‍ സ്‌നേഹിച്ച നാഥാ
സ്വീകരിക്കൂ ഈ ജീവിതം
നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ
പരിപൂര്‍ണ്ണ ഹൃദയം പരിപാവനം
നീയെന്നില്‍ നിറഞ്ഞു നിന്നാല്‍
പരിപൂര്‍ണ്ണ ഹൃദയം പരിപാവനം
നീയെന്നില്‍ നിറഞ്ഞു നിന്നാല്‍
പീലാസയില്‍ മുറിയും നിന്‍ നൊമ്പരം
ഹൃദയത്തില്‍ ചേര്‍ത്തുവയ്‌ക്കാം
കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
ബലിവേദിയില്‍ നിന്നീടുമീ
തിരുഃയാഗമര്‍പ്പിക്കും അള്‍ത്താരയില്‍
തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ
കാഴ്‌ച്ചകള്‍ സ്വീകരിക്കൂ
നല്‍ക്കാഴ്‌ച്ചയായ് എന്‍ ജീവിതം
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അഞ്ചപ്പം അയ്യായിരമായ് നല്‍കിയ നാഥാ
കുരിശോടു ചേര്‍ന്നപ്പോള്‍ സ്‌നേഹിച്ച നാഥാ
സ്വീകരിക്കൂ ഈ ജീവിതം
നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ

Also searched as: kaikumbilil kazhchayumayi balivedhiyil offertory