പോകുന്നേ ഞാനും എന്‍ ഗൃഹം തേടി (pokunne njanum en graham thedi)
Open "പോകുന്നേ ഞാനും എന്‍ ഗൃഹം തേടി" in the Nistin Lyrics app →
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്തദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
ദേഹമെന്നൊരാ വസ്‌ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്‌ത്തവേ
ഭൂമിയെന്നൊരാ കൂടു വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും…
മാറി മാറിപ്പുണര്‍ന്നുപോയ്
ആധിവ്യാധികള്‍ അന്യമായ്…
കര്‍ത്താവേ ജന്മം ധന്യമായ്
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം?
ശങ്ക കൂടാതെ ചൊല്ലി ഞാന്‍…
കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ…
ഇത്ര നാള്‍ കാത്ത സന്നിധേ
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്തദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
Also searched as: pokunne njanum en graham thedi