കാണുക ക്രൂശുമരം (kanuka krooshu maram)
Open "കാണുക ക്രൂശുമരം " in the Nistin Lyrics app →
കാണുക ക്രൂശുമരം
പരിപാവനമേ വരദം
ക്രൈസ്‌തവ ധര്‍മ്മമതിന്‍
മുഖ ലക്ഷണമുജ്ജ്വലവും
കാണുക ക്രൂശുമരം
പരിപാവനമേ വരദം
ക്രൈസ്‌തവ ധര്‍മ്മമതിന്‍
മുഖ ലക്ഷണമുജ്ജ്വലവും
ഇല്ലൊരു കാട്ടിലുമീ-
വിധമുള്ളൊരു ദിവ്യമരം
വൃക്ഷഗണത്തിനു നീ
അഭിമാനമണപ്പതുമേ
പത്രസുമങ്ങളോടെ
ഫലവും കലരുന്ന മരം
എത്ര വിശിഷ്‌ട തമo
ഇതു വാക്കിനതീതവുമേ
മതിമോഹനമാമരവും
മുനകൂര്‍ത്തെഴും ആണികളും
മിശിഹായ്‌ക്കതി പാവനമാം
ബലിപീഠമൊരുക്കുകയായ്
അതിനാല്‍ വര പൂരിതരായ്
ഗിരിതന്‍ വിരി മാറിലവര്‍
കാണുക ക്രൂശുമരം
പരിപാവനമേ വരദം
ക്രൈസ്‌തവ ധര്‍മ്മമതിന്‍
മുഖ ലക്ഷണമുജ്ജ്വലവും
സ്‌തുതി പാടുക പോര്‍വിരുതും
ജയവും നിജ രക്ഷകനായ്
മൃദുമേനി മരകുരിശില്‍
ബലിയര്‍പ്പണമാക്കിയതും
സ്വയ മൃത്യുവിനാല്‍ മൃതിയെ
വിജയിച്ചൊരു വസ്‌തുതയും
കാണുക ക്രൂശുമരം
പരിപാവനമേ വരദം
ക്രൈസ്‌തവ ധര്‍മ്മമതിന്‍
മുഖ ലക്ഷണമുജ്ജ്വലവും
അരുതാത്തൊരു ശാഖയതിന്‍
കനി തിന്നു പിതാവ് ആദം
പിഴയാല്‍ മരണം വരുവാന്‍
മനുജര്‍ക്കിഹ ദുര്‍വിധിയായി
ജഗദീശന്നതിനുടനെ
അരുളീയൊരു തീര്‍പ്പിതു താന്‍
തരു കാരണമാം പാപം
തരുവാല്‍ ഒഴിവാക്കിടുവാന്‍
മതിമോഹനമാമരവും
മുന കൂര്‍ത്തിടുമാണികളും
മിശിഹായ്‌ക്കതി പാവനമാം
ബലിപീഠമൊരുക്കുകയായ്
അതിനാല്‍ വരപൂരിതരായി
ഗിരിതന്‍ വിരി മാറിലവര്‍
കൃപയോടെ പരാപരനും
നരനേകിയനുഗ്രഹവും
നര പാപ വിമുക്തിയതിന്‍
വഴിയുക്തമതായതിനാല്‍
ഫണിയെ പിളരാനതിലും
വലുതായൊരു കല്‍പനയാല്‍
രിപു തന്‍ ശരീരം പിളരാന്‍
രിപു തന്‍ ശരമായുധമായ്
കാണുക ക്രൂശുമരം
പരിപാവനമേ വരദം
ക്രൈസ്‌തവ ധര്‍മ്മമതിന്‍
മുഖ ലക്ഷണമുജ്ജ്വലവും
Also searched as: kanuka krooshu maram