എല്ലാം എല്ലാം ദാനമല്ലേ (ellam ellam dhanamalle)

Open "എല്ലാം എല്ലാം ദാനമല്ലേ" in the Nistin Lyrics app →

എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്‍റെതല്ലാ
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാന്‍ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്‍റേതല്ലാ
നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്‍റേതല്ലാ
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്‍റേതല്ലാ
നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍
എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും
നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍
എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും
ഒരു മാത്ര പോലും, പിരിയാതെ എന്നെ
കരുതുന്ന സ്‌നേഹവും ദാനമല്ലേ
ഒരു മാത്ര പോലും, പിരിയാതെ എന്നെ
കരുതുന്ന സ്‌നേഹവും ദാനമല്ലേ
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്‍റേതല്ലാ
നയനങ്ങളെ നിന്നില്‍ ഉയരങ്ങളില്‍ ചേര്‍ത്തു
കരുണാര്‍ദ്ര സവിധത്തില്‍ കരയുന്നേരം
നയനങ്ങളെ നിന്നില്‍ ഉയരങ്ങളില്‍ ചേര്‍ത്തു
കരുണാര്‍ദ്ര സവിധത്തില്‍ കരയുന്നേരം
കുരിശില്‍ വിരിച്ചോരാ കനിവിന്‍ കരങ്ങളാല്‍
അരുളും സഹായവും ദാനമല്ലേ
കുരിശില്‍ വിരിച്ചോരാ കനിവിന്‍ കരങ്ങളാല്‍
അരുളും സഹായവും ദാനമല്ലേ
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്‍റേതല്ലാ
ബന്ധങ്ങളില്‍ എന്‍റെ കര്‍മ്മങ്ങളില്‍
എന്നെ നിന്‍ ജീവസാക്ഷിയായ് നിര്‍ത്തീടുവാന്‍
ബന്ധങ്ങളില്‍ എന്‍റെ കര്‍മ്മങ്ങളില്‍
എന്നെ നിന്‍ ജീവസാക്ഷിയായ് നിര്‍ത്തീടുവാന്‍
പരിപാവനാത്മാവിന്‍ വരദാനമെന്നില്‍
പകരുന്ന സ്‌നേഹവും ദാനമല്ലേ
പരിപാവനാത്മാവിന്‍ വരദാനമെന്നില്‍
പകരുന്ന സ്‌നേഹവും ദാനമല്ലേ
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്‍റേതല്ലാ
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാന്‍ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്‍റെതല്ലാ
നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്‍റെതല്ലാ
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്‍റേതല്ലാ...

Also searched as: ellam dhanamalle