ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്‌ത്തുന്നു (daivame njangal ange vazhthunnu sthothrageetham)

Open "ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്‌ത്തുന്നു" in the Nistin Lyrics app →

ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്‌ത്തുന്നു
അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങള്‍ എന്നും സ്‌തുതിക്കുന്നു
നിത്യ സല്‍പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു പാരാകെ
ദൈവദൂതന്മാരേവരും പിന്നെ
സ്വര്‍ഗ്ഗവാസികള്‍ സര്‍വ്വരും
സ്വര്‍ഗ്ഗവും ക്രോവേസ്രാപ്പേന്‍ വൃന്ദവും
സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു
സൈന്യാധീശനാം ദൈവം സംശുദ്ധന്‍
സംശുദ്ധന്‍ നിത്യം സംശുദ്ധന്‍
സംശുദ്ധന്‍ നിത്യം സംശുദ്ധന്‍
ഭൂവും വാനവും തന്‍ മഹിമയാല്‍
തിങ്ങീടുന്നല്ലോ സന്തതം
ശ്രീയെഴും ദിവ്യപ്രേഷിതര്‍ ധന്യ-
ദിവ്യന്മാര്‍ വേദസാക്ഷികള്‍
നിത്യാനന്ദ പ്രതാപവാനങ്ങേ
വാഴ്‌ത്തിടുന്നു നിരന്തരം
വാഴ്‌ത്തിടുന്നു നിരന്തരം
Music...
നിസ്‌തുലന്‍ പ്രഭാപൂരിതന്‍ താതാ
നിത്യനാം ഏക സൂനുവേ
പാവനാത്മാ ത്രിയേക ദൈവമേ
സ്‌തോത്രമെന്നുമെന്നേക്കുമേ
ലോകമാകവേ പാവനം സഭാ
കീര്‍ത്തിക്കുന്നങ്ങേ സാദരം
കീര്‍ത്തിക്കുന്നങ്ങേ സാദരം
പ്രാഭവമേഴും രാജനാണു നീ
ക്രിസ്‌തുനാഥാ മഹോന്നതാ
ഉന്നതനായ താതന്‍ തന്നുടെ
ദിവ്യനാം സൂനുവാണു നീ
മര്‍ത്തൃ രക്ഷയ്‌ക്കായ് കനൃകയില്‍ നി –
ന്നങ്ങുമന്നിടേ ജാതനായ്
അങ്ങുമന്നിടേ ജാതനായ്
മൃത്യുവേ ജയിച്ചങ്ങു മക്കള്‍ക്കായ്
സ്വര്‍ഗ്ഗവാതില്‍ തുറന്നഹോ
ദൈവത്തിന്‍റെ വലത്തുഭാഗത്തായ്
വാഴ്‌വൂ നീ ദിവ്യശോഭയില്‍
അങ്ങുതാന്‍ വിധിയാളനായ് വരൂ-
മെന്നും വിശ്വസിക്കുന്നിവര്‍
എന്നും വിശ്വസിക്കുന്നിവര്‍
Music...
( ശിരസ്സ് കുനിക്കുന്നു )
നിന്നനര്‍ഘമാം ശോണിതത്തിനാല്‍
വീണ്ടെടുത്തൊരീ ദാസരില്‍
നിന്‍കൃപാമൃതം ചിന്തണേയെന്നും
യാചിപ്പു ഞങ്ങള്‍ സാദരം
(– ശിരസ്സ് ഉയര്‍ത്തുന്നു –)
നിത്യാനന്ദത്തിലങ്ങേ സ്നേഹിത –
രൊത്തു ചേരാന്‍ കനിയണേ
ഒത്തുചേരാന്‍ കനിയണേ
കാത്തിടൂ നാഥാ നിന്‍ ജനങ്ങളെ
ആശിസ്സേകണേ നിതൃവും
നീ ഭരിക്കുക നിന്‍ ജനങ്ങളെ
ഉന്നതിയിവര്‍ക്കേകണേ
നിത്യവും ഞങ്ങളങ്ങേ വാഴ്‌ത്തും നിന്‍
പാവന നാമവും സദാ
പാവന നാമവും സദാ
ഇന്നു ഞങ്ങളില്‍ പാപമേശായ് വാന്‍
നിന്നനുഗ്രഹം നല്‍കണേ
ആശ്രയിച്ചിവര്‍ തീവ്രമായങ്ങില്‍
തിങ്ങും കാരുണ്യം പുല്‍കുവാന്‍
അര്‍പ്പിച്ചു നിന്നിലാശ സര്‍വ്വവും
ലേശം ലജ്ജിക്കയില്ല ഞാന്‍
ലേശം ലജ്ജിക്കയില്ല ഞാന്‍

Also searched as: daivame njangal ange vazhthunnu sthothrageetham, sthothra geetham