വാ വാ നീ നാഥാ.. ഞാന്‍ (vava va va nee nadhaa njaan kezhum)

Open "വാ വാ നീ നാഥാ.. ഞാന്‍" in the Nistin Lyrics app →

വാ വാ നീ നാഥാ ഞാന്‍
കേഴും ഭൂമിയില്‍
നീ താന്‍ നിന്‍ സ്നേഹം
പൂ പോലെ രാവിതില്‍
ഈശോ നീ മാത്രം എന്നുമെന്നും
രക്ഷയേകാന്‍... ഓ...
വാ വാ നീ നാഥാ ഞാന്‍
കേഴും ഭൂമിയില്‍
നീ താന്‍ നിന്‍ സ്നേഹം
പൂ പോലെ രാവിതില്‍
പണ്ടേ ഞാന്‍ കണികണ്ടൊരാ
തിരു രൂപം അത് തേടിഞാന്‍
നിന്നു നിന്‍സ്തുതി പൊങ്ങിടും
മനതാരിന്‍ വഴിത്താരയില്‍
വരൂ നീ എന്‍ മനസ്സിന്‍റെ താളില്‍
തരൂ നീ നിന്‍ കനിവിന്‍റെ കാതല്‍
നീയല്ലേ ഒരു സാന്ത്വനം അത് നേടാന്‍
മിഴി കൂപ്പി ഞാന്‍..
നീയല്ലേ മമ സ്നേഹിതന്‍
നിന്‍ തോളില്‍ തല ചായ്ച്ചുഞാന്‍
സൗഖ്യമെന്നുമേകണേ സുഖദായകാ..
സൗഖ്യമെന്നുമേകണേ സുഖദായകാ..
വാ വാ നീ നാഥാ ഞാന്‍
കേഴും ഭൂമിയില്‍
നീ താന്‍ നിന്‍ സ്നേഹം
പൂ പോലെ രാവിതില്‍
കുന്നോളം നിധിവേണ്ട ഞാന്‍
ദയ മാത്രം അതു ചോതിച്ചു
എന്നാളും തിരു മുന്നില്‍ ഞാന്‍
ഗതിമാത്രം അതു യാചിച്ചു
വരൂ നീ എന്‍ ഹൃദയത്തിന്‍ തീരെ
തരൂ നീ നിന്‍ അലിവിന്‍റെ തൂവല്‍
കാരുണ്യം ഒരു പൂമരം
അതിലാടും ഇളം പൂവു ഞാന്‍
തരാട്ടാന്‍ വരും തെന്നലായ്
തഴുകുന്നു എന്നെ നാഥനും
ആത്മശാന്തിയേകണേ അജപാലകാ
വാ വാ നീ നാഥാ ഞാന്‍
കേഴും ഭൂമിയില്‍
നീ താന്‍ നിന്‍ സ്നേഹം
പൂ പോലെ രാവിതില്‍
ഈശോ നീ മാത്രം എന്നുമെന്നും
രക്ഷയേകാന്‍... ഓ...
വാ വാ നീ നാഥാ ഞാന്‍
കേഴും ഭൂമിയില്‍
നീ താന്‍ നിന്‍ സ്നേഹം
പൂ പോലെ രാവിതില്‍
പൂ പോലെ രാവിതില്‍...
പൂ പോലെ രാവിതില്‍...

Also searched as: vava va nee nadhaa njaan kezhum, communion