കൃപയൊഴുകും സമയമിതാ (krupa ozhukum samayamitha entrance)
Open "കൃപയൊഴുകും സമയമിതാ" in the Nistin Lyrics app →
കൃപയൊഴുകും സമയമിതാ
ഇതാ, ഇതാ…
അനവരതം, സ്‌തുതികള്‍ ഉയരും
നിമിഷമിതാ…
കൃപയൊഴുകും സമയമിതാ
ഇതാ, ഇതാ…
അനവരതം, സ്‌തുതികള്‍ ഉയരും
നിമിഷമിതാ…
ഭൂമിയിലെ സ്വര്‍ഗ്ഗം
ഇതു തിരുവുത്ഥാന ദിനം
ഭൂമിയിലെ സ്വര്‍ഗ്ഗം
ഇതു തിരുവുത്ഥാന ദിനം
അഖിലാണ്ഡങ്ങളും ഒരുപോല്‍ കുമ്പിടും
ഈ സ്വര്‍ഗ്ഗീയ തലം
ഈശോയുടെ തിരുകല്ലറയല്ലോ
ഈ ബലിപീഠം
ദൈവമഹത്വം നിറഞ്ഞു നില്‍ക്കും
ഈ ബലിപീഠം
ഈശോയുടെ തിരുകല്ലറയല്ലോ
ഈ ബലിപീഠം
ദൈവമഹത്വം നിറഞ്ഞു നില്‍ക്കും
ഈ ബലിപീഠം
ഇവിടര്‍പ്പിക്കും ഈ തിരുഃയാഗം
നമ്മുടെ സൗഭാഗ്യം
ഇവിടെയുണര്‍ത്തും ദൈവ സ്‌തുതികള്‍
നമ്മുടെ സമ്പാദ്യം
ഭൂമിയിലെ സ്വര്‍ഗ്ഗം
ഇതു തിരുവുത്ഥാന ദിനം
അഖിലാണ്ഡങ്ങളും ഒരുപോല്‍ കുമ്പിടും
ഈ സ്വര്‍ഗ്ഗീയ തലം
തിരുനിണ മാംസം പകുത്തു നല്‍കാന്‍
മിശിഹാ രാജനിതാ
സ്വര്‍ഗ്ഗീയോര്‍ശ്ലേം വിരികള്‍ തുറന്നീ
തിരുവള്‍ത്താരയിതില്‍
തിരുനിണ മാംസം പകുത്തു നല്‍കാന്‍
മിശിഹാ രാജനിതാ
സ്വര്‍ഗ്ഗീയോര്‍ശ്ലേം വിരികള്‍ തുറന്നീ
തിരുവള്‍ത്താരയിതില്‍
ഉത്ഥിതനായ ദൈവ സുതന്‍
പുനരര്‍പ്പിക്കും ബലിയില്‍
ഒരു മനമോടെ, അണിചേരാമീ
അനുരഞ്‌ജന ബലിയില്‍
കൃപയൊഴുകും സമയമിതാ
ഇതാ, ഇതാ…
അനവരതം, സ്‌തുതികള്‍ ഉയരും
നിമിഷമിതാ…
ഭൂമിയിലെ സ്വര്‍ഗ്ഗം
ഇതു തിരുവുത്ഥാന ദിനം
ഭൂമിയിലെ സ്വര്‍ഗ്ഗം
ഇതു തിരുവുത്ഥാന ദിനം
അഖിലാണ്ഡങ്ങളും ഒരുപോല്‍ കുമ്പിടും
ഈ സ്വര്‍ഗ്ഗീയ തലം
Also searched as: krupa ozhukum samayamitha entrance