കര്‍ത്താവിന്‍റെ ലുത്തീനിയ (karthave kaniyaname luthiniya ( karthavinte ) litany)

Open "കര്‍ത്താവിന്‍റെ ലുത്തീനിയ" in the Nistin Lyrics app →

കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്‌ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ
സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
നൃപനാം മിശിഹാ കര്‍ത്താവേ
നിത്യപിതാവിന്‍ പ്രിയസൂനോ
മര്‍ത്യകുലത്തിന്‍ രക്ഷകനേ
ദിവ്യാനുഗ്രഹമേകണമേ
നരനുടെ നിലവിളി കേട്ടവനേ
നരനെത്തേടിയണഞ്ഞവനെ
കനിവുനിറഞ്ഞൊരു നല്ലിടയാ
ദിവ്യാനുഗ്രഹമേകണമേ
മര്‍ത്യശരീരമെടുത്തവനേ
മര്‍ദ്ദനമേറ്റു മരിച്ചവനേ
മഹിമയില്‍ വീണ്ടുമുയര്‍ത്തവനേ
ദിവ്യാനുഗ്രഹമേകണമേ
പാപം പൂട്ടിയ നാകത്തിന്‍
പാവനവാതില്‍ തുറന്നവനേ
മാനവനാശപകര്‍ന്നവനെ
ദിവ്യാനുഗ്രഹമേകണമേ
അദ്ധ്വാനിച്ചു വലഞ്ഞവനും
ഭാരമെടുത്തു കുഴഞ്ഞവനും
സാന്ത്വനമരുളിയ ഗുരുനാഥാ
ദിവ്യാനുഗ്രഹമേകണമേ
മര്‍ത്യനു നേര്‍വഴി കാട്ടിടുവാന്‍
അത്തലകറ്റി നയിച്ചിടുവാന്‍
കൂരിരുള്‍ നീക്കിയുദിച്ചവനേ
ദിവ്യാനുഗ്രഹമേകണമേ
പുതിയൊരു കല്‍പന നല്‍കീടുവാന്‍
പുതിയൊരു ജീവനുണര്‍ത്തിടുവാന്‍
ധരണിയില്‍ വന്നു പിറന്നവനേ
ദിവ്യാനുഗ്രഹമേകണമേ
ദിവ്യശരീരം ഭോജനമായ്
മാനവനേകിയ ദൈവസുതാ
കരുണാനിധിയാം കര്‍ത്താവേ
ദിവ്യാനുഗ്രഹമേകണമേ
വിനയത്തിന്‍ തിരുദര്‍പ്പണമേ
ശാന്തഗുണത്തിന്‍ പാര്‍പ്പിടമേ
ദുഃഖിതനൂഴിയിലാശ്രയമേ
ദിവ്യാനുഗ്രഹമേകണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
പാപം പൊറുക്കേണമേ നാഥാ
പാപം പൊറുക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
ഞങ്ങളില്‍ കനിയേണമേ നാഥാ
ഞങ്ങളില്‍ കനിയേണമേ
മിശിഹാ കര്‍ത്താവേ നരകുലപാലകനേ
ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍
പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
മിശിഹാ കര്‍ത്താവേ...

Also searched as: karthave kaniyaname luthiniya ( karthavinte ) litany