വിശുദ്ധരുടെ ലുത്തീനിയ (karthave kaniyaname luthiniya vishudharude litany saints)
Open "വിശുദ്ധരുടെ ലുത്തീനിയ" in the Nistin Lyrics app →
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്‌ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ
സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
വിശുദ്ധി വിരിയും പാതകളില്‍
ചരിച്ചു നാഥനു സമ്മോദം
നിറച്ച പാവന ധീരാത്മാ
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
ക്രൂശിതനായൊരു ദൈവത്തിന്‍
പൂജിതമാം തിരുമാതൃകയാല്‍
കുരിശിന്‍ പാത പുണര്‍ന്നവന്‍ നീ
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
ആനന്ദത്തിലുമല്ലലിലും
പ്രീതി മഹേശനു ചേര്‍ത്തൊടുവില്‍
നിത്യകിരീട മണിഞ്ഞവന്‍ നീ
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
വിനീതയായ വിശുദ്ധാത്മാ
വിരിഞ്ഞു പൊന്തിയ വിണ്‍മലരെ
നിറഞ്ഞ നീതി പുണര്‍ന്നിടുവാന്‍
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
ലോകവുമതിനുടെയാശകളും
ധീരതയാര്‍ന്നു വെടിഞ്ഞവന്‍ നീ
വിനയത്തിന്‍ തിരുമാതൃകയെ
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
ഉലകിന്‍ മോഹനദീപം നീ
ധരയുടെ ശാശ്വത ലവണം നീ
മലയിലുയര്‍ന്നൊരു നഗരം നീ
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
ഉപവാസത്തിന്‍ പാതകളില്‍
പ്രാര്‍ത്ഥന തീര്‍ത്തൊരു ദീപവുമായി
പാഞ്ഞു കീരീട മണിഞ്ഞവനെ
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
സ്വര്‍ഗ്ഗതലത്തു മഹോന്നതമാം
നിക്ഷേപങ്ങള്‍ നിറച്ചവനേ
ചിന്തകള്‍ വിണ്ണിലുയര്‍ത്തിടുവാന്‍
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ്
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
പാപം പൊറുക്കേണമേ നാഥാ
പാപം പൊറുക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
ഞങ്ങളില്‍ കനിയേണമേ നാഥാ
ഞങ്ങളില്‍ കനിയേണമേ
മിശിഹാ കര്‍ത്താവേ, നരകുലപാലകനേ
ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍
പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
പരിമളമിയലും ധൂപംപോല്‍
കൈക്കൊണ്ടരുളേണം
മിശിഹാ കര്‍ത്താവേ....
Also searched as: karthave kaniyaname luthiniya vishudharude litany saints