ഓര്‍മ്മ വെച്ച നാള്‍ മുതല്‍ (orma vecha naal muthal)

Open "ഓര്‍മ്മ വെച്ച നാള്‍ മുതല്‍" in the Nistin Lyrics app →

ഓര്‍മ്മ വെച്ച നാള്‍ മുതല്‍
ഓസ്‌തിയില്‍ നിന്നെ കാണുന്നു
വാഴ്‌ത്തുന്നു
കുഞ്ഞു നാള്‍ മുതലെന്‍റെ
മാനസത്തിന്‍റെ ഭാഗ്യമേ
കുഞ്ഞു നാള്‍ മുതലെന്‍റെ
മാനസത്തിന്‍റെ ഭാഗ്യമേ
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
ഓസ്‌തിയില്‍ നിന്നെ കാണുന്നു
വാഴ്‌ത്തുന്നു
എല്ലാരും നിന്നെ സ്വീകരിക്കാനായ്
നിരചേരുന്നതു കണ്ട നേരം
ആയിരം നാവില്‍ കുര്‍ബാനയായി
അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളില്‍
എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
ഈശോ വരേണേ ഉള്ളില്‍
എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
ഓസ്‌തിയില്‍ നിന്നെ കാണുന്നു
വാഴ്‌ത്തുന്നു
ദിവ്യകാരുണ്യം സ്വീകരിക്കാനായി
ഞാനും കൊതിച്ചിരുന്ന നാള്‍
കൈകൂപ്പി വന്നു കൈക്കൊള്ളുവാനായി
ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളില്‍
എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
ഈശോ വരേണേ ഉള്ളില്‍
എന്നു ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
കുഞ്ഞു നാള്‍ മുതലെന്‍റെ
മാനസത്തിന്‍റെ ഭാഗ്യമേ
കുഞ്ഞു നാള്‍ മുതലെന്‍റെ
മാനസത്തിന്‍റെ ഭാഗ്യമേ
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
ഓസ്‌തിയില്‍ നിന്നെ കാണുന്നു
വാഴ്‌ത്തുന്നു

Also searched as: orma vecha naal muthal, communion