വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ (Funeral)

Open "വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ" in the Nistin Lyrics app →

വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ
ജനിച്ചാല്‍ മരിക്കാത്ത മനുഷ്യരുണ്ടോ
മരണം വെറുമൊരു യാത്രയല്ലേ
ദൈവ ഭവനത്തിലേക്കൊരു തീര്‍ത്ഥയാത്ര
വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ
ജനിച്ചാല്‍ മരിക്കാത്ത മനുഷ്യരുണ്ടോ
മരണം വെറുമൊരു യാത്രയല്ലേ
ദൈവ ഭവനത്തിലേക്കൊരു തീര്‍ത്ഥയാത്ര
Music...
ആരോടും പറയാതെ നീ യാത്രയായ്
ഒരുപാടോര്‍മ്മകള്‍ തന്നു നീ യാത്രയായ്
ആരോടും പറയാതെ നീ യാത്രയായ്
ഒരുപാടോര്‍മ്മകള്‍ തന്നു നീ യാത്രയായ്
ഓര്‍മ്മകളെല്ലാം നെഞ്ചിലൊതുക്കി
ഈറന്മിഴികളുമായ് നില്‍ക്കുന്നു ഞാന്‍
ഓര്‍മ്മകളെല്ലാം നെഞ്ചിലൊതുക്കി
ഈറന്മിഴികളുമായ് നില്‍ക്കുന്നു ഞാന്‍
ഈശോയെ ആശ്വാസമേകണമേ
വേര്‍പാടിന്‍ ദുഃഖത്തെ നീക്കിടണേ
ഈശോയെ ആശ്വാസമേകണമേ
വേര്‍പാടിന്‍ ദുഃഖത്തെ നീക്കിടണേ
Music...
വിരഹ ദുഃഖത്താല്‍ ഉരുകീടുമ്പോള്‍
അരികില്‍ ചേര്‍ന്നു നില്‍ക്കുന്നു ഞാന്‍ നാഥാ
വിരഹ ദുഃഖത്താല്‍ ഉരുകീടുമ്പോള്‍
അരികില്‍ ചേര്‍ന്നു നില്‍ക്കുന്നു ഞാന്‍ നാഥാ
ഒരുപിടി ആശ്വാസം നല്‍കീടണേ
എന്‍റെയുള്ളില്‍ വന്നു നീ വസിച്ചീടണേ
ഒരുപിടി ആശ്വാസം നല്‍കീടണേ
എന്‍റെയുള്ളില്‍ വന്നു നീ വസിച്ചീടണേ
ഈശോയെ ആശ്വാസമേകണമേ
വേര്‍പാടിന്‍ ദുഃഖത്തെ നീക്കിടണേ
ഈശോയെ ആശ്വാസമേകണമേ
വേര്‍പാടിന്‍ ദുഃഖത്തെ നീക്കിടണേ

Also searched as: Vidarnnal Kozhiyatha, Funeral