കര്‍ത്താവിന്‍ തിരുമുമ്പില്‍ വന്നതി (karthavin thirumunbil vannathi കര്‍ത്താവിന്‍ തിരുമുമ്പില്‍ വന്നതി
ഭക്തി വിശ്വാസ പൂര്‍വ്വകം)
Open "കര്‍ത്താവിന്‍ തിരുമുമ്പില്‍ വന്നതി" in the Nistin Lyrics app →
സാധാരണ ദിവസങ്ങളിൽ
കര്‍ത്താവിന്‍ തിരുമുമ്പില്‍ വന്നതി
ഭക്തി വിശ്വാസ പൂര്‍വ്വകം
ഞങ്ങള്‍ കൈക്കൊണ്ടോരീ രഹസ്യങ്ങള്‍
പാപമോചനമേകട്ടെ
ഉന്നതന്‍ യുഗ രാജാവായിടും
കന്യക സുതനീശോയേ
ദാസന്റേതുപോല്‍ സൃഷ്‌ടാവിന്‍റെയും
സാദൃശ്യം നീ നിനയ്‌ക്കുകില്‍
നിന്നില്‍ വിശ്വസിച്ചാശ്രയിച്ചവര്‍
നിന്‍റെ സങ്കേതം തേടിയോര്‍
നിന്‍റെ മാംസ നിണങ്ങളാല്‍ പാപ
മോചനം നേടി ധന്യരായ്
വാനമേഘത്തില്‍ നീയിനിവരും
നാളില്‍ നിന്നെതിരേല്‍പിനായ്
നിന്‍റെ മുമ്പില്‍ വരാനും വാനവ
വൃന്ദമൊത്തു നിരന്തരം
നിന്‍ സ്‌തുതി ഗീതമാലപിക്കാനും
ഞങ്ങളെ യോഗ്യരാക്കണേ
നിന്‍ സ്‌തുതി ഗീതമാലപിക്കാനും
ഞങ്ങളെ യോഗ്യരാക്കണേ
Also searched as: karthavin thirumunbil vannathi കര്‍ത്താവിന്‍ തിരുമുമ്പില്‍ വന്നതി ഭക്തി വിശ്വാസ പൂര്‍വ്വകം, mass