ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു (Marian)

Open "ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു" in the Nistin Lyrics app →

ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്
ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തി മൂന്നുമണി ജപമാല
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തി മൂന്നുമണി ജപമാല
Music...
കണ്ണീരില്‍ കനിയുന്നോരമ്മയല്ലേ
ഹൃദയത്തിനാശ്വാസ ഗീതമല്ലേ
ഹൃദയേശ്വരനാം നിന്‍ മകനെന്‍
കൈകളില്‍ നല്കിയൊരമ്മയല്ലേ
അമ്മേ നിന്‍ സ്നേഹ ലാളനങ്ങള്‍ക്കായി
ഞാന്‍ നിനക്കേകുന്ന ജപമാല
അമ്മേ നിന്‍ സ്നേഹ ലാളനങ്ങള്‍ക്കായി
ഞാന്‍ നിനക്കേകുന്ന ജപമാല
ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തി മൂന്നുമണി ജപമാല
Music...
അമലയാമമ്മ എന്‍ പുണ്യമല്ലേ
സ്നേഹത്തിന് സാഗര തിരകളല്ലേ
നിത്യ സഹായത്തിന് വാതിലല്ലേ
ഒരുനാളും അണയാത്ത ദീപമല്ലേ
എന്നെ നിന്‍ മകനേശുവില്‍ ചേര്‍ക്കാന്‍
എന്നുള്ളം നല്‍കുന്ന ജപമാല
എന്നെ നിന്‍ മകനേശുവില്‍ ചേര്‍ക്കാന്‍
എന്നുള്ളം നല്‍കുന്ന ജപമാല
ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തി മൂന്നുമണി ജപമാല
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തി മൂന്നുമണി ജപമാല
ഇടനെഞ്ചില്‍ എരിയുന്ന കനലിന്‍റെ ചൂടേറ്റു
കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തി മൂന്നുമണി ജപമാല

Also searched as: idanenjil eriyunna kanalinte choodettu, Marian