യാത്രയാകുന്നിതാ പ്രിയജനമേ (Funeral)

Open "യാത്രയാകുന്നിതാ പ്രിയജനമേ" in the Nistin Lyrics app →

യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ
യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
സ്‌നേഹിച്ചു മുത്തങ്ങള്‍ തന്ന പൈതങ്ങളെ
പാതയോരത്താക്കി പിരിയുന്നു മൂകമായ്
കരുണാമയന്‍ കൂട്ടായി വരും
സ്‌നേഹിച്ചു മുത്തങ്ങള്‍ തന്ന പൈതങ്ങളെ
പാതയോരത്താക്കി പിരിയുന്നു മൂകമായ്
കരുണാമയന്‍ കൂട്ടായി വരും
പരലോക വാടിയില്‍ കാണാം വീണ്ടും
യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ
യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ
വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു
കൂടാരം വെടിയും കുഞ്ഞാടു ഞാന്‍
വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ
വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു
കൂടാരം വെടിയും കുഞ്ഞാടു ഞാന്‍
ഈ ലോകവാസം പുല്‍ക്കൊടി പോലെ
യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ
യാത്രയാകുന്നിതാ പ്രിയജനമേ
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
കരയല്ലേ കരയല്ലേ പോകുന്നു ഞാന്‍
പോകുന്നു ഞാന്‍

Also searched as: yathrayakunnitha priya janame, യാത്രയാകുന്നിതാ പ്രിയജനമേ, Funeral