കുടമാളൂരില്‍ ജനനം (kudamalooril jananam muttathu padathu കുടമാളൂരില്‍ ജനനം)
Open "കുടമാളൂരില്‍ ജനനം" in the Nistin Lyrics app →
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
ആരിലുമാരിലും കൗതുകമുണര്‍ത്തി
അന്നക്കുട്ടി മുട്ടുച്ചിറെല്‍ പഠിച്ചു
അവളിലെ സുകൃതം സുരഭിലമായി
വിവാഹങ്ങള്‍ പലതുപറഞ്ഞു
എരിയുന്ന തീയില്‍ വ്രതശുദ്ധി നേടി
അവളൊരു സ്വയംവരം നടത്തി
എരിയുന്ന തീയില്‍ വ്രതശുദ്ധി നേടി
അവളൊരു സ്വയംവരം നടത്തി
അവളൊരു സ്വയംവരം നടത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
ഒരുവിധം വീട്ടില്‍ നിന്നനുവദി നേടി
ഭരണങ്ങാനം മഠത്തില്‍ ചേര്‍ന്നു
ക്ലാര സമൂഹത്തില്‍ സമര്‍പ്പിതയായവള്‍
അല്‍ഫോന്‍സാമ്മയായി വിളങ്ങി
അതുമുതല്‍ കുരിശിലെ ബലിവസ്‌തുവായി
ആതുരയായ് അമ്മ കഴിഞ്ഞു
അതുമുതല്‍ കുരിശിലെ ബലിവസ്‌തുവായി
ആതുരയായ് അമ്മ കഴിഞ്ഞു
ആതുരയായ് അമ്മ കഴിഞ്ഞു
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
പതിവുള്ള പരവശ്യം ഒരുദിനം അമ്മയേ
മരണത്തിലേക്കു വിളിച്ചു
അതുമുതല്‍ കബറിനു തീര്‍ത്ഥാടകരുടെ
മെഴുതിരിയാലേ ജ്വലിച്ചു
നിരവധിപേരില്‍ അനുഗ്രഹം വഴിഞ്ഞു
തിരുസഭ മകളെ വാഴ്‌ത്തി
നിരവധിപേരില്‍ അനുഗ്രഹം വഴിഞ്ഞു
തിരുസഭ മകളെ വാഴ്‌ത്തി
തിരുസഭ മകളെ വാഴ്‌ത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
ഭാരത സഭയിലെ ആദ്യ വിശുദ്ധയായ്
ആഗോളമമ്മ തിളങ്ങി
ഈശോയുടെ തിരുഹൃദയാഗ്നിയിലെ
പുരിയാകാനുള്ള ദാഹം
കത്തിയെരിഞ്ഞ കബറിടമിന്നും
കൃപയാല്‍ ഉജ്ജ്വലമല്ലോ
കത്തിയെരിഞ്ഞ കബറിടമിന്നും
കൃപയാല്‍ ഉജ്ജ്വലമല്ലോ
കൃപയാല്‍ ഉജ്ജ്വലമല്ലോ
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
പിഞ്ചിലെ അമ്മ മരിച്ചതിനാലെ
മുരിക്കന്‍ പേരമ്മ വളര്‍ത്തി
കുടമാളൂരില്‍ ജനനം
മുട്ടത്തു പാടത്തു ഭവനം
Also searched as: kudamalooril jananam muttathu padathu കുടമാളൂരില്‍ ജനനം, saints