ദിവ്യ സ്‌നേഹമേ തിരുഭോജ്യമായ് നിറയേണമേ (Offertory)

Open "ദിവ്യ സ്‌നേഹമേ തിരുഭോജ്യമായ് നിറയേണമേ" in the Nistin Lyrics app →

ദിവ്യ സ്‌നേഹമേ തിരുഭോജ്യമായ് നിറയേണമേ
ദിവ്യകാരുണ്യമേ തിരു ജീവനായ് പടരേണമേ
നീ വരുമ്പോള്‍ എന്‍ മാനസത്തില്‍
സ്‌നേഹപൂര്‍വ്വം ഞാനിന്നൊരുക്കാം
ഹൃദയം നിറയെ പൂമണ്ഡപം
തെളിയും പ്രഭ തന്‍ പൊന്‍ ദീപകം
ദിവ്യ സ്‌നേഹമേ തിരുഭോജ്യമായ് നിറയേണമേ
ദിവ്യകാരുണ്യമേ തിരു ജീവനായ് പടരേണമേ
സ്‌നേഹമേ ദിവ്യ സ്‌നേഹമേ
നിത്യ ജീവനായ്‌ എന്നില്‍ വാഴണേ
ദീപമേ സത്യ ദീപമേ
ദിവ്യ ശോഭയായ് എന്നില്‍ തെളിയണേ
Music...
നാഥാ യേശു നാഥാ
ഏഴയാം ഞാന്‍ കാത്തു നില്‍പ്പു
നീറും എന്‍റെ ദുഃഖം
നിന്‍റെ മുന്‍പില്‍ കാഴ്‌ച്ചയായ് ഏകാം
നാഥാ യേശു നാഥാ
ഏഴയാം ഞാന്‍ കാത്തു നില്‍പ്പു
നീറും എന്‍റെ ദുഃഖം
നിന്‍റെ മുന്‍പില്‍ കാഴ്‌ച്ചയായ് ഏകാം
ഇതു വരെ ഞാന്‍ നീങ്ങി പാപവഴിയില്‍
തിരുവചനമതറിയാതേറെ ദൂരെ
തേടി വന്നു എന്നെ നി
ദിവ്യ സ്‌നേഹമേ തിരുഭോജ്യമായ് നിറയേണമേ
ദിവ്യകാരുണ്യമേ തിരു ജീവനായ് പടരേണമേ
Music...
സ്‌നേഹം ദിവ്യസ്‌നേഹം
യേശു നാഥാ നീ മാത്രമെന്നും
പാപം നീക്കിയെന്നില്‍
ശാന്തി തൂകും ഏക ദൈവം
സ്‌നേഹം ദിവ്യസ്‌നേഹം
യേശു നാഥാ നീ മാത്രമെന്നും
പാപം നീക്കിയെന്നില്‍
ശാന്തി തൂകും ഏക ദൈവം
മധുര ഗീതമേകി വാഴ്‌ത്തിടും ഞാന്‍
ഹൃദയ വീണ മീട്ടി പാടിടും ഞാന്‍
എന്നും സ്‌നേഹ സാദരം
ദിവ്യ സ്‌നേഹമേ തിരുഭോജ്യമായ് നിറയേണമേ
ദിവ്യകാരുണ്യമേ തിരു ജീവനായ് പടരേണമേ
നീ വരുമ്പോള്‍ എന്‍ മാനസത്തില്‍
സ്‌നേഹപൂര്‍വ്വം ഞാനിന്നൊരുക്കാം
ഹൃദയം നിറയെ പൂമണ്ഡപം
തെളിയും പ്രഭ തന്‍ പൊന്‍ ദീപകം
സ്‌നേഹമേ ദിവ്യ സ്‌നേഹമേ
നിത്യ ജീവനായ്‌ എന്നില്‍ വാഴണേ
ദീപമേ സത്യ ദീപമേ
ദിവ്യ ശോഭയായ് എന്നില്‍ തെളിയണേ
സ്‌നേഹമേ ദിവ്യ സ്‌നേഹമേ
നിത്യ ജീവനായ്‌ എന്നില്‍ വാഴണേ
ദീപമേ സത്യ ദീപമേ
ദിവ്യ ശോഭയായ് എന്നില്‍ തെളിയണേ

Also searched as: offertory, communion, divya snehame thirubhojyamayi nirayename malayalam manglish lyrics madely christian song all male female reverend shusrooshi