പരിശുദ്ധാത്മാവ് നിറഞ്ഞവളെ (Marian)
Open "പരിശുദ്ധാത്മാവ് നിറഞ്ഞവളെ" in the Nistin Lyrics app →
പരിശുദ്ധാത്മാവ് നിറഞ്ഞവളെ
പരിശുദ്ധ മറിയമേ
പരിശുദ്ധാത്മാവ് നിറഞ്ഞവരായിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പരിശുദ്ധാത്മാവ് നിറഞ്ഞവളെ
പരിശുദ്ധ മറിയമേ
പരിശുദ്ധാത്മാവ് നിറഞ്ഞവരായിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ആദിമസഭയില്‍ സ്ലീഹന്മാരില്‍
ആത്മാവ് നിറഞ്ഞതുപോല്‍
നിന്‍ മക്കളിലും ആത്മാവ് നിറയാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
Music...
നിന്‍ അഭിവാദനം കേട്ട നിമിഷത്തില്‍
എലിസബത് ആത്മാവു നിറഞ്ഞവളായ്
നിന്‍ മക്കള്‍ ചാരെ വന്നീടുക നാഥേ
ഞങ്ങളില്‍ ആത്മാവ് നിറയുവാനായ്
നിന്‍ അഭിവാദനം കേട്ട നിമിഷത്തില്‍
എലിസബത് ആത്മാവു നിറഞ്ഞവളായ്
നിന്‍ മക്കള്‍ ചാരെ വന്നീടുക നാഥേ
ഞങ്ങളില്‍ ആത്മാവ് നിറയുവാനായ്
ആദിമസഭയില്‍ സ്ലീഹന്മാരില്‍
ആത്മാവ് നിറഞ്ഞതുപോല്‍
നിന്‍ മക്കളിലും ആത്മാവ് നിറയാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
Music...
ദൈവാത്മാവിനാല്‍ നയിക്കപ്പെടാനെന്നും
ദൈവത്തിന്‍ പൈതലായ് ജീവിക്കുവാന്‍
യേശുവിന്‍ സ്‌നേഹത്തിന്‍ സാക്ഷിയായ് തീരുവാന്‍
അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുക
ദൈവാത്മാവിനാല്‍ നയിക്കപ്പെടാനെന്നും
ദൈവത്തിന്‍ പൈതലായ് ജീവിക്കുവാന്‍
യേശുവിന്‍ സ്‌നേഹത്തിന്‍ സാക്ഷിയായ് തീരുവാന്‍
അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുക
ആദിമസഭയില്‍ സ്ലീഹന്മാരില്‍
ആത്മാവ് നിറഞ്ഞതുപോല്‍
നിന്‍ മക്കളിലും ആത്മാവ് നിറയാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വരദാനങ്ങളും ആത്മഫലങ്ങളും
ഞങ്ങളില്‍ സമൃദ്ധമായിടുവാന്‍
പരീക്ഷകളെയും പ്രലോഭനത്തെയും
ആത്മാവിന്‍ ശക്തിയാല്‍ ജയിച്ചീടുവാന്‍
വരദാനങ്ങളും ആത്മഫലങ്ങളും
ഞങ്ങളില്‍ സമൃദ്ധമായിടുവാന്‍
പരീക്ഷകളെയും പ്രലോഭനത്തെയും
ആത്മാവിന്‍ ശക്തിയാല്‍ ജയിച്ചീടുവാന്‍
ആദിമസഭയില്‍ സ്ലീഹന്മാരില്‍
ആത്മാവ് നിറഞ്ഞതുപോല്‍
നിന്‍ മക്കളിലും ആത്മാവ് നിറയാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പരിശുദ്ധ മറിയമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പരിശുദ്ധാത്മാവിന്‍ മണവാട്ടിയെ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പരിശുദ്ധ മറിയമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പരിശുദ്ധാത്മാവിന്‍ മണവാട്ടിയെ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
Also searched as: Parishudhathmavu Niranjavare, Marian