ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ (hrudhayathilekkonnu peythirangu ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ)

Open "ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ" in the Nistin Lyrics app →

ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ
തിരുവോസ്‌തി രൂപനാം നാഥാ
മനതാരിലുണര്‍വിന്‍റെ നാളമാകൂ
തിരുബലിയായ് തീര്‍ന്ന നാഥാ
ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ
തിരുവോസ്‌തി രൂപനാം നാഥാ
മനതാരിലുണര്‍വിന്‍റെ നാളമാകൂ
തിരുബലിയായ് തീര്‍ന്ന നാഥാ
വാ വാ എന്നില്‍ ഇശോ നാഥാ വാ വാ
ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ
വാ വാ എന്നില്‍ ഇശോ നാഥാ വാ വാ
ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ
Music...
ആദ്യ കുര്‍ബ്ബാനനാള്‍ തൊട്ടെന്‍റെ ജീവിത
സ്‌പന്ദനമായ് തീര്‍ന്നോരപ്പം നീ
ആദ്യ കുര്‍ബ്ബാനനാള്‍ തൊട്ടെന്‍റെ ജീവിത
സ്‌പന്ദനമായ് തീര്‍ന്നോരപ്പം നീ
ആത്മവിലഭിഷേക തീയായ് ജ്വലിക്കും
സ്വര്‍ഗ്ഗീയമന്നയാം അപ്പം നീ
ആത്മവിലഭിഷേക തീയായ് ജ്വലിക്കും
സ്വര്‍ഗ്ഗീയമന്നയാം അപ്പം നീ
സ്വര്‍ഗ്ഗീയമന്നയാം അപ്പം നീ
വാ വാ എന്നില്‍ ഇശോ നാഥാ വാ വാ
ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ
വാ വാ എന്നില്‍ ഇശോ നാഥാ വാ വാ
ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ
Music...
ആദിമുതല്‍ക്കന്ത്യ നാളുവരേക്കും
മാനവര്‍ക്കാശ്രയ ഭോജ്യം നീ
ആദിമുതല്‍ക്കന്ത്യ നാളുവരേക്കും
മാനവര്‍ക്കാശ്രയ ഭോജ്യം നീ
ആരാധനയ്‌ക്കേറ്റം യോഗ്യതയുള്ളൊരു
പാവന സ്‌നേഹത്തിന്‍ ഭോജ്യം നീ
ആരാധനയ്‌ക്കേറ്റം യോഗ്യതയുള്ളൊരു
പാവന സ്‌നേഹത്തിന്‍ ഭോജ്യം നീ
പാവന സ്‌നേഹത്തിന്‍ ഭോജ്യം നീ
ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ
തിരുവോസ്‌തി രൂപനാം നാഥാ
മനതാരിലുണര്‍വിന്‍റെ നാളമാകൂ
തിരുബലിയായ് തീര്‍ന്ന നാഥാ
ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ
തിരുവോസ്‌തി രൂപനാം നാഥാ
മനതാരിലുണര്‍വിന്‍റെ നാളമാകൂ
തിരുബലിയായ് തീര്‍ന്ന നാഥാ
വാ വാ എന്നില്‍ ഇശോ നാഥാ വാ വാ
ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ
വാ വാ എന്നില്‍ ഇശോ നാഥാ വാ വാ
ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ

Also searched as: hrudhayathilekkonnu peythirangu ഹൃദയത്തിലേക്കൊന്നു പെയ്‌തിറങ്ങൂ, communion