ദിവ്യകാരുണ്യമേ ദൈവമേ (Communion)

Open "ദിവ്യകാരുണ്യമേ ദൈവമേ" in the Nistin Lyrics app →

ദിവ്യകാരുണ്യമേ ദൈവമേ
ദിവ്യകാരുണ്യമേ സ്നേഹമേ
ദിവ്യകാരുണ്യമേ ദൈവമേ
ദിവ്യകാരുണ്യമേ സ്നേഹമേ
ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു
ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു
Music...
സ്നേഹമെന്ന വാക്കിന്നര്‍ത്ഥം ഭൂമിയില്‍
ജീവിതം കൊണ്ടങ്ങു പൂര്‍ത്തിയാക്കുമ്പോള്‍
സ്നേഹം സഹനമാണെന്ന് ഞാനറിയുന്നു
സ്നേഹമെന്ന വാക്കിന്നര്‍ത്ഥം ഭൂമിയില്‍
ജീവിതം കൊണ്ടങ്ങു പൂര്‍ത്തിയാക്കുമ്പോള്‍
സ്നേഹം സഹനമാണെന്ന് ഞാനറിയുന്നു
സ്നേഹം മരണമാണെന്ന് ഞാന്‍ കാണുന്നു
സ്നേഹം ബലിയായ് തീരുന്നു
ചങ്കും ചോരയും ഏകുന്നു
സ്നേഹം കുരിശ്ശില്‍ പൂര്‍ണ്ണമാകുന്നു
സ്നേഹം കുര്‍ബാനയായ് മാറുന്നു
ദിവ്യകാരുണ്യമേ ദൈവമേ
ദിവ്യകാരുണ്യമേ സ്നേഹമേ
Music...
തിരുവത്താഴത്തിന്‍റെ പുണ്യ സ്‌മരണയിതില്‍
തീയായ് നാവില്‍ പടരാനായി ദൈവമിതാ
തിരുവോസ്ഥിയായ് രൂപം പ്രാപിച്ചണയുന്നു
തിരുവത്താഴത്തിന്‍റെ പുണ്യ സ്മരണയിതില്‍
തീയായ് നാവില്‍ പടരാനായി ദൈവമിതാ
തിരുവോസ്ഥിയായ് രൂപം പ്രാപിച്ചണയുന്നു
തിരുരക്തത്തിന്‍ ശോണിമയാര്‍നിന്നണയുന്നു
ഉള്ളില്‍ തീയായുയരുന്ന ദിവ്യകാരുണ്യചൂടില്‍
പാപത്തിന്‍ ശാപങ്ങള്‍ എരിയേണം
സ്നേഹത്തിന്‍ തീനാളം പടരേണം
ദിവ്യകാരുണ്യമേ ദൈവമേ
ദിവ്യകാരുണ്യമേ സ്നേഹമേ
ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു
ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു

Also searched as: divya karunyame daivame, ദിവ്യകാരുണ്യമേ ദൈവമേ, Communion