ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍ (Communion)

Open "ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍" in the Nistin Lyrics app →

ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍
ചുട്ടെടുത്തപ്പമിതാ
സ്വര്‍ഗ്ഗം പാകം ചെയ്‌തപ്പമിതാ
ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍
ചുട്ടെടുത്തപ്പമിതാ
സ്വര്‍ഗ്ഗം പാകം ചെയ്‌തപ്പമിതാ
കാണുന്നു ഓസ്‌തിയില്‍
നാഥന്‍റെ മുഖം
കാണുന്നു ഓസ്‌തിയില്‍
നാഥന്‍റെ സ്‌നേഹം
ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
Music...
കന്യകമേരിയാം മണ്ണില്‍
തളിരിട്ട സ്വര്‍ഗ്ഗീയ കതിരേ
കാല്‍വരിയോളം പൊടിഞ്ഞ്
അപ്പമായ് തീര്‍ന്നൊരു സുതനെ
സേറാഫുകളൊന്ന് ഏശയ്യാക്കേകിയ
സ്വര്‍ഗ്ഗീയ തീക്കനലല്ലോ
മാലാഖമാര്‍ക്കൊപ്പം വൈദികന്‍ കൈകളാല്‍
എന്‍ നാവിലെത്തും കുര്‍ബാന
ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
Music...
ഏദനില്‍ കാണാത്ത കനിയേ
മരുഭൂവില്‍ പെയ്യാത്ത മന്നയേ
കാല്‍വരി ചോട്ടിലന്നമ്മ
കൈക്കൊണ്ട സ്വര്‍ഗ്ഗീയ നിധിയേ
സേറാഫുകളൊന്ന് ഏശയ്യാക്കേകിയ
സ്വര്‍ഗ്ഗീയ തീക്കനലല്ലോ
മാലാഖമാര്‍ക്കൊപ്പം വൈദികന്‍ കൈകളാല്‍
എന്‍ നാവിലെത്തും കുര്‍ബാന
ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍
ചുട്ടെടുത്തപ്പമിതാ
സ്വര്‍ഗ്ഗം പാകം ചെയ്‌തപ്പമിതാ
കാണുന്നു ഓസ്‌തിയില്‍
നാഥന്‍റെ മുഖം
കാണുന്നു ഓസ്‌തിയില്‍
നാഥന്‍റെ സ്‌നേഹം
ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
ഹല്ലേലൂയ്യാ പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം

Also searched as: krooshakum meshayil sneha kanalil, Halleluah padam nadha, Communion