പുതിയൊരു ജനനം നല്‍കും (puthiyoru jananam nalkum പുതിയൊരു ജനനം നല്‍കും)
Open "പുതിയൊരു ജനനം നല്‍കും" in the Nistin Lyrics app →
പുതിയൊരു ജനനം നല്‍കും
പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിലുണരാന്‍
കൃപ നീ ചൊരിയണമേ
പുതിയൊരു ജനനം നല്‍കും
പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിലുണരാന്‍
കൃപ നീ ചൊരിയണമേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ
ജോര്‍ദാന്‍ നദിയില്‍ അന്നു
പറന്നിറങ്ങിയപ്പോല്‍
വരദാനങ്ങളുമായ് ആഗതനാകണമേ
ജോര്‍ദാന്‍ നദിയില്‍ അന്നു
പറന്നിറങ്ങിയപ്പോല്‍
വരദാനങ്ങളുമായ് ആഗതനാകണമേ
മാലിന്യങ്ങള്‍ അകറ്റി അന്ധതയെല്ലാം നീക്കി
വിശ്വാസത്തില്‍ ഉറയ്‌ക്കാന്‍ കൃപ നീ ചൊരിയണമേ
മാലിന്യങ്ങള്‍ അകറ്റി അന്ധതയെല്ലാം നീക്കി
വിശ്വാസത്തില്‍ ഉറയ്‌ക്കാന്‍ കൃപ നീ ചൊരിയണമേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ
സെഹിയോന്‍ ശാല തന്നില്‍
തീനാവെന്നതുപോല്‍
പാവനസ്‌നേഹവുമായ് ആഗതനകണമേ
സെഹിയോന്‍ ശാല തന്നില്‍
തീനാവെന്നതുപോല്‍
പാവനസ്‌നേഹവുമായ് ആഗതനകണമേ
സഹനം നിറയും ധരയില്‍ ധീരതയോടെ ചലിക്കാന്‍
അഗ്നിയില്‍ സ്‌നാനം നല്‍കാന്‍ കൃപ നീ ചൊരിയണമേ
സഹനം നിറയും ധരയില്‍ ധീരതയോടെ ചലിക്കാന്‍
അഗ്നിയില്‍ സ്‌നാനം നല്‍കാന്‍ കൃപ നീ ചൊരിയണമേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ
Also searched as: puthiyoru jananam nalkum പുതിയൊരു ജനനം നല്‍കും, holy spirit, praise/worship