ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ (Communion)

Open "ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ" in the Nistin Lyrics app →

ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ
കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍
നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍
സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ
ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ
ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ
Music...
ഇടയന്‍റെ സ്നേഹം നിറയും
നിന്‍റെ മൊഴികള്‍ തന്‍ ശാന്തിയറിയും
ഇടയന്‍റെ സ്നേഹം നിറയും
നിന്‍റെ മൊഴികള്‍ തന്‍ ശാന്തിയറിയും
നിന്‍ ചിറകിന്‍റെ കീഴില്‍
കണ്ണുപൂട്ടി സ്വസ്ഥമായ് ഞാന്‍ മയങ്ങും
ഈശോയേ...
കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍
നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍
സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ
ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ
ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ
Music...
നിറയുന്ന സ്നേഹം പകരും
നീയെന്നുള്ളില്‍ വാഴാന്‍ ഞാനും കൊതിക്കും
നിറയുന്ന സ്നേഹം പകരും
നീയെന്നുള്ളില്‍ വാഴാന്‍ ഞാനും കൊതിക്കും
എന്‍ മനസ്സിന്‍റെ വാതില്‍
നിനക്കായി മാത്രമെന്നും തുറക്കും
ഈശോയേ
കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍
നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍
സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ
ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ
ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ

Also searched as: divya karunyamayi ullil vaa en eeshoye, divyakarunyamayi, ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ, Communion