ഈശോയെ നിന്‍റെ വിലതീരാരക്തം (eeshoye ninte vilatheera raktham blood)
Open "ഈശോയെ നിന്‍റെ വിലതീരാരക്തം" in the Nistin Lyrics app →
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
Music...
മരണനേരത്ത് എല്ലാരും നിന്നെ
കൈവിട്ടതോര്‍ത്തിടുന്നു
ആരും ഇല്ലാത്ത നേരത്ത് ആ ഓര്‍മ്മ
അനുഗ്രഹമായിടുന്നു
Music...
അപരന്‍റെ മനസ്സിന്‍ കോടതിമുറിയില്‍
വിചാരണ നേരിടുമ്പോള്‍
വാദിക്കാന്‍ ആരുമില്ലാത്ത നിന്‍ സങ്കടം
ആശ്വാസമായി വരുന്നു
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
Music...
പ്രലോഭനങ്ങള്‍ക്കെല്ലാം എന്തൊരു സൗന്ദര്യം
പതറുന്നു എന്‍ മനസ്സ്
ശാശ്വത ആനന്ദ ലഹരിയിലാഴ്‌ത്തണെ
അതിലെന്നും ലയിച്ചിടട്ടെ
Music...
നോവിനു ശമനമായി പടയാളി നല്‍കിയ
ലഹരി നീ നിരസിച്ചുവോ
ദുഃഖം മറക്കുവാന്‍ ഞാനിന്നു തേടുന്ന
നിമിഷസുഖം ത്യജിക്കാന്‍
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
Music...
തള്ളിപറഞ്ഞ പത്രോസില്‍ നിന്നും
ഞാനേറെ ദൂരെയല്ലാ
ഒറ്റികൊടുത്തൊരാ യൂദാസില്‍ നിന്നും
ഞാനേറെ അകലെയല്ലാ
Music...
താബോറിന്‍ തൂവെള്ള വസ്‌ത്രം പോലെന്നുടെ
ഹൃദയത്തിനു വെണ്മയേകൂ
മാലാഖമാരുടെ ആശ്വാസം എന്നുടെ
ഗെത്സെമനില്‍ എന്നുമേകൂ
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
Music...
കന്യാമറിയമേ കാല്‍വരിയമ്മേ
കൈയ്യില്‍ പിടിച്ചിടണേ
എന്‍റെ കുരിശിന്‍റെ വഴിയിലേക്കമ്മേ
സുതനെ അയക്കണമേ
Music...
കാല്‍വരി ബലിയില്‍ അമ്മയും ശിഷ്യരും
പടയാളികളും ചേര്‍ന്നു
മാതാവിനൊപ്പം എന്നും തിരുബലി
അര്‍പ്പണ ഭാഗ്യമേകൂ
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
Music...
ചുമലില്‍ ചുമന്നൊരാ പാപങ്ങളെല്ലാം
കുരിശില്‍ നീ തൂക്കിയല്ലോ
മനസ്സില്‍ തറച്ചോരാ ആണികളെല്ലാം
താതനു നല്‍കിയല്ലോ
Music...
തണുപ്പിക്കുമോ നിന്‍റെ ദുഃഖാഗ്നിയെയെന്‍
അനുതാപ കണ്ണീരിന്ന്
എന്‍ നന്ദികേടിനു പരിഹാരമാകുമോ
അനുതാപ ഗീതകങ്ങള്‍
ഈശോയെ നിന്‍റെ വിലതീരാരക്തം
എന്‍ പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ
Also searched as: eeshoye ninte vilatheera raktham blood, communion