ആരാധിക്കാം നമുക്കാരാധിക്കാം (Adoration)

Open "ആരാധിക്കാം നമുക്കാരാധിക്കാം" in the Nistin Lyrics app →

ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖമാരൊന്നിച്ചാരാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖമാരൊന്നിച്ചാരാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം
ആത്മാവിന്‍ ശക്തിയോടാരാധിക്കാം
ദാനിയേലോ സിംഹകുഴിയില്‍ ആരാധിച്ച പോല്‍
അപ്പസ്‌തോലര്‍ ജയിലുകളില്‍ ആരാധിച്ച പോല്‍
ദൈവ ജനം രക്തം ചിന്തി ആരാധിച്ച പോല്‍
കഷ്‌ടതയില്‍ ഞങ്ങളങ്ങേ ആരാധിക്കുന്നു
ദാനിയേലോ സിംഹകുഴിയില്‍ ആരാധിച്ച പോല്‍
അപ്പസ്‌തോലര്‍ ജയിലുകളില്‍ ആരാധിച്ച പോല്‍
ദൈവ ജനം രക്തം ചിന്തി ആരാധിച്ച പോല്‍
കഷ്‌ടതയില്‍ ഞങ്ങളങ്ങേ ആരാധിക്കുന്നു
ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖമാരൊന്നിച്ചാരാധിക്കാം
Music...
ആദ്യ സഭ വാളിന്‍ മുമ്പില്‍ ധീരതയോടെ
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ച പോല്‍
യേശുവിനായ് ഈ ലോകത്തില്‍ മരണം വന്നാലും
ഹല്ലേലുയ്യാ ഗീതം പാടി ആരാധിക്കുമേ
ആദ്യ സഭ വാളിന്‍ മുമ്പില്‍ ധീരതയോടെ
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ച പോല്‍
യേശുവിനായ് ഈ ലോകത്തില്‍ മരണം വന്നാലും
ഹല്ലേലുയ്യാ ഗീതം പാടി ആരാധിക്കുമേ
ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖമാരൊന്നിച്ചാരാധിക്കാം
Music...
എല്ലാ നാവും നിന്‍റെ നാമം പാടിടുന്ന
സ്‌നേഹ രാജ്യം സ്വപ്‌നം കണ്ടു ആരാധിക്കുന്നു
എല്ലാ മുട്ടും നിന്‍റെ മുമ്പില്‍ മടങ്ങിടുന്ന
ദൈവരാജ്യം സ്വപ്‌നം കണ്ടു ആരാധിക്കുന്നു
എല്ലാ നാവും നിന്‍റെ നാമം പാടിടുന്ന
സ്‌നേഹ രാജ്യം സ്വപ്‌നം കണ്ടു ആരാധിക്കുന്നു
എല്ലാ മുട്ടും നിന്‍റെ മുമ്പില്‍ മടങ്ങിടുന്ന
ദൈവരാജ്യം സ്വപ്‌നം കണ്ടു ആരാധിക്കുന്നു
ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖമാരൊന്നിച്ചാരാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം
ആത്മാവിന്‍ ശക്തിയോടാരാധിക്കാം

Also searched as: aaradhikkam namukkaradhikkam, Adoration, Praise/Worship