ഓ ദിവ്യകാരുണ്��മേ (Communion)
Open "ഓ ദിവ്യകാരുണ്��മേ" in the Nistin Lyrics app →
ഓ ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടുമോ
ഓ ദിവ്യ കൂദാശയേ
എന്നുള്ളില്‍ വാണീടുമോ
ഞാന്‍ പാപിയാണേ ബലഹീനയെങ്കിലും
എന്നില്‍ വസിച്ചീടുമോ
പുതു സൃഷ്‌ടിയാക്കീടുമോ
ഓ ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടുമോ
ഓ ദിവ്യ കൂദാശയേ
എന്നുള്ളില്‍ വാണീടുമോ
Music..
ദിവ്യമാം കരങ്ങളില്‍ വൈദീകനെന്‍ നാവില്‍
മുറിച്ചു നല്‍കീടുന്ന തിരുഭോജ്യമായ്
ദിവ്യമാം കരങ്ങളില്‍ വൈദീകനെന്‍ നാവില്‍
മുറിച്ചു നല്‍കീടുന്ന തിരുഭോജ്യമായ്
എന്നാവിലലിഞ്ഞു എന്നില്‍ നിറഞ്ഞു
കുളിര്‍ മഴയായീടുമോ
എന്നാവിലലിഞ്ഞു എന്നില്‍ നിറഞ്ഞു
കുളിര്‍ മഴയായീടുമോ
എന്നെ നീയാക്കുമോ
യേശുവിന്‍ ശരീരമേ
എന്നെ ശുദ്ധീകരിക്കേണമേ
യേശുവിന്‍ തിരുനിണമേ
എന്നെ കഴുകി നിര്‍മ്മലയാക്കൂ
ദിവ്യമാം ഈ അപ്പം എന്നില്‍ അണഞ്ഞപ്പോള്‍
ദൈവീക സ്‌നേഹം രുചിച്ചറിഞ്ഞു
ദിവ്യമാം ഈ അപ്പം എന്നില്‍ അണഞ്ഞപ്പോള്‍
ദൈവീക സ്‌നേഹം രുചിച്ചറിഞ്ഞു
ആ സ്‌നേഹ വായ്‌പിന്‍ മാധുര്യമോര്‍ത്താല്‍
ഒരുനാളും മറക്കുകില്ല
ആ സ്‌നേഹ വായ്‌പിന്‍ മാധുര്യമോര്‍ത്താല്‍
ഒരുനാളും മറക്കുകില്ല
നിന്നെ ഒരുനാളും പിരിയുകില്ല
യേശുവിന്‍ ശരീരമേ
എന്നെ ശുദ്ധീകരിക്കേണമേ
യേശുവിന്‍ തിരുനിണമേ
എന്നെ കഴുകി നിര്‍മ്മലയാക്കൂ
ഓ ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടുമോ
ഓ ദിവ്യ കൂദാശയേ
എന്നുള്ളില്‍ വാണീടുമോ
ഞാന്‍ പാപിയാണേ ബലഹീനയെങ്കിലും
എന്നില്‍ വസിച്ചീടുമോ
പുതു സൃഷ്‌ടിയാക്കീടുമോ
ഓ ദിവ്യകാരുണ്യമേ
എന്‍ ഹൃത്തില്‍ വന്നീടുമോ
ഓ ദിവ്യ കൂദാശയേ
എന്നുള്ളില്‍ വാണീടുമോ
Also searched as: oh divya karunyame en hruthil vannidumo, Communion, ഓ ദിവ്യകാരുണ്യമേ