ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍ (Communion)

Open "ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍" in the Nistin Lyrics app →

ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍
എന്നുള്ളം സ്വര്‍ലോകമാകും
ഈശോ നീയെന്‍ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായി മാറും
തിരുമാംസമായെന്‍റെ ഉള്ളില്‍
തിരുരകതമായി എന്‍റെ ഹൃത്തില്‍
തിരുജീവനേകുന്ന കരുണാമയാ
എന്നില്‍ തിരുഃഭോജ്യമായി നീ വരൂ
ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍
എന്നുള്ളം സ്വര്‍ലോകമാകും
♪ Music.. ♪
വിടരാന്‍ കൊതിക്കും പൂവിന്‍ സുഗന്ധം
ഇളം കാറ്റില്‍ അലിയുന്ന പോല്‍
വിടരാന്‍ കൊതിക്കും പൂവിന്‍ സുഗന്ധം
ഇളം കാറ്റില്‍ അലിയുന്ന പോല്‍
ഈശോ നീയെന്‍ ഉള്ളില്‍ അലിയുമ്പോള്‍
ആത്മീയ സൗരഭ്യം ഒഴുകും
ഞാന്‍ ആ സ്വര്‍ഗ്ഗിയ സാന്നിധ്യം നുകരും
ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍
എന്നുള്ളം സ്വര്‍ലോകമാകും
♪ Music.. ♪
മഞ്ഞിന്‍ തുള്ളികള്‍ പുല്‍കൊടി തുമ്പില്‍
സുര്യനെ ഉദിപ്പിക്കും പോല്‍
മഞ്ഞിന്‍ തുള്ളികള്‍ പുല്‍കൊടി തുമ്പില്‍
സുര്യനെ ഉദിപ്പിക്കും പോല്‍
പാരിടമാകെ നിന്‍ സ്‌നേഹ മൊഴികള്‍
ഞാനും പ്രകീര്‍ത്തിക്കുമെന്നും
നിത്യ ജീവന്‍റെ വഴിയേ ചരിക്കും
ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍
എന്നുള്ളം സ്വര്‍ലോകമാകും
ഈശോ നീയെന്‍ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായി മാറും
തിരുമാംസമായെന്‍റെ ഉള്ളില്‍
തിരുരകതമായി എന്‍റെ ഹൃത്തില്‍
തിരുജീവനേകുന്ന കരുണാമയാ
എന്നില്‍ തിരുഃഭോജ്യമായി നീ വരൂ
ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍
എന്നുള്ളം സ്വര്‍ലോകമാകും
ഈശോ നീയെന്‍ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായി മാറും

Also searched as: eesho neeyen ullil vannal, ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍, Communion