മാനുഷാ നീ ലോകമഖിലം നേടിയെന്നാലും (Love of God)
Open "മാനുഷാ നീ ലോകമഖിലം നേടിയെന്നാലും" in the Nistin Lyrics app →
G
മാനുഷാ നീ ലോകമഖിലം നേടിയെന്നാലും
നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും
ആത്മാവിനു പകരമായി എന്തു നല്‍കും നീ
ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്
മാനുഷാ നീ ലോകമഖിലം നേടിയെന്നാലും
നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും
ആത്മാവിനു പകരമായി എന്തു നല്‍കും നീ
ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്
Music...
ഒരുവനെന്നെ അനുഗമിക്കാന്‍ അഭിലഷിച്ചിടുകില്‍
തന്നെ പൂര്‍ണ്ണമായി സംത്യജിച്ചു ശൂന്യനായിടണം
ഒരുവനെന്നെ അനുഗമിക്കാന്‍ അഭിലഷിച്ചിടുകില്‍
തന്നെ പൂര്‍ണ്ണമായി സംത്യജിച്ചു ശൂന്യനായിടണം
അനുദിനം തന്‍ കുരിശെടുത്തതി മോദമോടെ
ഞാന്‍ നടന്നൊരാ വഴിയിലെന്നെ പിന്‍ഗമിച്ചിടണം
മാനുഷാ നീ ലോകമഖിലം നേടിയെന്നാലും
നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും
ആത്മാവിനു പകരമായി എന്തു നല്‍കും നീ
ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്
Music...
ജീവനെ പരിരക്ഷ ചെയ്യാന്‍ ആഗ്രഹിച്ചിടുകില്‍
അതു നിത്യമായി നഷ്‌ടമായിടുമെന്നു കരുതിടുവിന്‍
ജീവനെ പരിരക്ഷ ചെയ്യാന്‍ ആഗ്രഹിച്ചിടുകില്‍
അതു നിത്യമായി നഷ്‌ടമായിടുമെന്നു കരുതിടുവിന്‍
എനിക്കായ് തന്‍ ജീവന്‍ ഒരുവന്‍ നഷ്‌ടമാക്കുകിലോ
അതു നിത്യമായി നേടുമെന്നും വിശ്വസിച്ചീടാം
മാനുഷാ നീ ലോകമഖിലം നേടിയെന്നാലും
നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും
ആത്മാവിനു പകരമായി എന്തു നല്‍കും നീ
ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്
Also searched as: maanusha Manusha nee lokhamakhilam nediyennalum, Love of God, Confession