കുരിശുമായ് നിന്‍റെ കൂടെ വരാം (Love of God)

Open "കുരിശുമായ് നിന്‍റെ കൂടെ വരാം" in the Nistin Lyrics app →

കുരിശുമായ് നിന്‍റെ കൂടെ വരാം
ക്രൂശിതനാഥാ കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍ തെളിയണമേ
കുരിശുമായ് നിന്‍റെ കൂടെ വരാം
ക്രൂശിതനാഥാ കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍ തെളിയണമേ
♪ Music.. ♪
പരപീഡയേറ്റു ഞാന്‍ വിങ്ങിടുമ്പോള്‍
പരനിന്ദ കേട്ടു ഞാന്‍ തിങ്ങിടുമ്പോള്‍
അവര്‍ക്കായി പരനോട് പ്രാര്‍ത്ഥിക്കുവാന്‍
ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ
കുരിശുമായ് നിന്‍റെ കൂടെ വരാം
ക്രൂശിതനാഥാ കനിയണമേ
♪ Music.. ♪
അപരന്നായ് ഞാന്‍ ഏല്‍ക്കും വേദനകള്‍
അടിയന്നില്‍ മധുരമായ് തീര്‍ക്കണമേ
ഉയിരിന്‍റെ നാഥാ ഉയിര്‍പ്പേകണേ
സഹനത്തിന്‍ സാക്ഷിയായ് മാറ്റണമേ
കുരിശുമായ് നിന്‍റെ കൂടെ വരാം
ക്രൂശിതനാഥാ കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍ തെളിയണമേ
തെളിയണമേ... തെളിയണമേ

Also searched as: kurishumayi ninte koode varaam, കുരിശുമായ് നിന്‍റെ കൂടെ വരാം, Love of God, Communion