പുലര്‍കാല ദീപമായ് (Communion)
Open "പുലര്‍കാല ദീപമായ്" in the Nistin Lyrics app →
പുലര്‍കാല ദീപമായ്
എന്‍ ആത്മാവില്‍ വാഴാന്‍
വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ
നവോന്മേഷമേകാന്‍
വരൂ യേശുവേ
മുഖം വാടും നേരവും
മനം നീറിടുമ്പോഴും
ഉണര്‍വ്വേകി ശാന്തി തൂകു
മഹാ സ്നേഹമേ
പുലര്‍കാല ദീപമായ്
എന്‍ ആത്മാവില്‍ വാഴാന്‍
വരൂ യേശുവേ
Music...
വയല്‍ പൂവുപോലെ
പൊഴിഞ്ഞാലുമൊടുവില്‍
മമ ജീവസുമം വീണ്ടും വിടരും
വയല്‍ പൂവുപോലെ
പൊഴിഞ്ഞാലുമൊടുവില്‍
മമ ജീവസുമം വീണ്ടും വിടരും
നിഴലുപോല്‍ മറയുമീ ജന്മമെന്നാലും
തെളിയുമെന്‍ രൂപമാ കരതലങ്ങളിലായി
നിരൂപമം നിസ്‌തുലം നിന്‍ സ്നേഹ സാന്ത്വനം
പുലര്‍കാല ദീപമായ്
എന്‍ ആത്മാവില്‍ വാഴാന്‍
വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ
നവോന്മേഷമേകാന്‍
വരൂ യേശുവേ
Music...
ഗ മ പാ... പ മ ഗ മ പ മ ഗ മ
പ മ ഗ മ ഗ മ പ ധ നി...
നി ധ മ പ നി സ ഗ രീ
ആ ആ ആ
സ്നേഹതീരമിരുളില്‍
കാണാതെ കാറ്റില്‍
എന്നായുസ്സിന്‍ തോണിയുലഞ്ഞു
സ്നേഹതീരമിരുളില്‍
കാണാതെ കാറ്റില്‍
എന്നായുസ്സിന്‍ തോണിയുലഞ്ഞു
മിഴികളില്‍ മൃതിഭയം കണ്ടു നീ വരവായ്
തിരകളില്‍ തിരുവഴി തീര്‍ത്തു നീയരികില്‍
അനുദിനം സ്തുതികളാല്‍ എന്നാത്മ സ്പന്ദനം
പുലര്‍കാല ദീപമായ്
എന്‍ ആത്മാവില്‍ വാഴാന്‍
വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ
നവോന്മേഷമേകാന്‍
വരൂ യേശുവേ
മുഖം വാടും നേരവും
മനം നീറിടുമ്പോഴും
ഉണര്‍വ്വേകി ശാന്തി തൂകു
മഹാ സ്നേഹമേ
പുലര്‍കാല ദീപമായ്
എന്‍ ആത്മാവില്‍ വാഴാന്‍
വരൂ യേശുവേ...
Also searched as: pularkala deepamai en aathmavil vazhan, Communion