ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും (divya karunyathil yeshuvum njanum ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും)

Open "ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും" in the Nistin Lyrics app →

ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
ഇന്നലെയോളവും ഞാനുമെന്‍ നാഥനും
ഒന്നായി തീര്‍ന്നിരുന്നില്ല
ഇന്നലെയോളവും ഞാനുമെന്‍ നാഥനും
ഒന്നായി തീര്‍ന്നിരുന്നില്ല
ഇന്നിപ്പോള്‍ ഒന്നായ ഞങ്ങള്‍ മേലില്‍
ഭിന്നിച്ചിരിക്കുകയില്ല
ഭിന്നിച്ചിരിക്കുകയില്ല
ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
ഈ തിരുവോസ്‌തിയില്‍ ഈശോ വാഴുന്ന
തെന്നാളും എനിക്കായല്ലോ
ഈ തിരുവോസ്‌തിയില്‍ ഈശോ വാഴുന്ന
തെന്നാളും എനിക്കായല്ലോ
ഇന്നാള്‍മുതല്‍ ഭൂവില്‍ ഞാന്‍ വസിക്കുന്നതെന്‍
ജീവന്‍റെ നാഥനായല്ലോ
ജീവന്‍റെ നാഥനായല്ലോ
ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ

Also searched as: divya karunyathil yeshuvum njanum ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും, communion