എത്രയും ദയയുള്ള മാതാവേ ചൊല്ലി (ethrayum dhayayulla mathave cholli എത്രയും ദയയുള്ള മാതാവേ ചൊല്ലി)

Open "എത്രയും ദയയുള്ള മാതാവേ ചൊല്ലി" in the Nistin Lyrics app →

എത്രയും ദയയുള്ള മാതാവേ ചൊല്ലി
ബാല്യം മുതലേ ഞാന്‍ വളര്‍ന്നു
എന്നുടെ നിഴലായ് നിത്യ സഹായമായി
മാതാവെന്നും കൂടെ വന്നു
മാതാവിന്‍ ചിത്രമുള്‍ ഉത്തരീയം
അമ്മച്ചിയന്നെന്നെ അണിയിച്ചു
മാതാവെന്നും നിന്നെ കാത്തുകൊള്ളും കുഞ്ഞേ
വാത്സല്യമായി കാതില്‍ മന്ത്രിച്ചു
അമ്മച്ചി മാതാവിന്‍ ജപമാല ഒരെണ്ണം
എന്‍ കുഞ്ഞു കൈകളില്‍ വാങ്ങി തന്നു
മുത്തുകള്‍ എണ്ണി ആ പ്രാര്‍ത്ഥനക്കര്‍ത്ഥങ്ങള്‍
ഭക്തിയോട് എന്‍ കാതില്‍ പറഞ്ഞു തന്നു
സന്ധ്യക്കു മാതാവിന്‍ രൂപത്തിന്‍ മുമ്പില്‍
തിരിവെച്ചു കൈകള്‍ ഞാന്‍ കൂപ്പി നിന്നു
ജപമാല ചൊല്ലുമ്പോള്‍ എന്‍ കൊച്ചു ഹൃദയത്തില്‍
ഈശോയും മാതാവും നിറഞ്ഞു നിന്നു
മാതാവിന്‍ വണക്ക മാസം വരും നാളില്‍
വീട്ടിലെന്താഘോഷമായിരുന്നു
പ്രാര്‍ത്ഥന മുറിയെല്ലാം പൂമാല കോര്‍ത്തിടും
പ്രാര്‍ത്ഥന ഗീതികള്‍ ആര്‍ത്തു പാടും
നിത്യസഹായ നൊവേനകള്‍ ചൊല്ലി
ഭക്തിയായി മാതാവിനെ വണങ്ങി
മാതൃ വാത്സല്യമാം സ്നേഹം നുകരാന്‍
മാതാവിന്‍ മടിയില്‍ ഞാന്‍ ചാഞ്ഞുറങ്ങി
ഈശോയിലേക്കുള്ള പാതകള്‍ എന്നും
മാതാവ് എനിക്കായി കാട്ടിത്തന്നു
പാപത്തില്‍ വീഴാതെ നന്മ ചെയ്‌തീടും
കാര്യങ്ങളെല്ലാം പറഞ്ഞു തന്നു
ഈശോയില്‍ നിന്നേറെ അനുഗ്രഹങ്ങള്‍
മാതാവ് എനിക്കായി വാങ്ങി തന്നു
ഈശോ തന്‍ സമ്മാനമായ മാതാവിനെ
ഞാന്‍ എന്നും ജീവനായി സ്നേഹിക്കുന്നു

Also searched as: ethrayum dhayayulla mathave cholli എത്രയും ദയയുള്ള മാതാവേ ചൊല്ലി, marian