കാണുക ക്രൂശിന്‍ പാതയില്‍ (kanuka krooshin pathayil കാണുക ക്രൂശിന്‍ പാതയില്‍)
Open "കാണുക ക്രൂശിന്‍ പാതയില്‍" in the Nistin Lyrics app →
കാണുക ക്രൂശിന്‍ പാതയില്‍
പാതയില്‍ പാതയില്‍ പാതയില്‍
ഘോരമാം മരക്കുരിശേന്തി
പോകുമാ ദേവകുമാരന്‍
കാണുക ക്രൂശിന്‍ പാതയില്‍
പാതയില്‍ പാതയില്‍ പാതയില്‍
നിന്‍ ദാഹമൊക്കെയും തീര്‍ക്കാന്‍ നിനക്കായ്
രക്ഷയിന്‍ ജലവും ഞാനേകി
നിന്‍ ദാഹമൊക്കെയും തീര്‍ക്കാന്‍ നിനക്കായ്
രക്ഷയിന്‍ ജലവും ഞാനേകി
അതിന്‍ ഫലമായ് നീ നല്‍കി എനിക്കായ്
ഘോരമാം കൈപ്പുനീര്‍ മാത്രം
അതിന്‍ ഫലമായ് നീ നല്‍കി എനിക്കായ്
ഘോരമാം കൈപ്പുനീര്‍ മാത്രം
എന്‍ പ്രിയ ജനമേ എന്‍ പ്രിയ ജനമേ
എന്തു ഞാന്‍ തിന്മകളേകി
എന്‍ പ്രിയ ജനമേ എന്‍ പ്രിയ ജനമേ
എന്തു ഞാന്‍ തിന്മകളേകി
ഈ പാനപാത്രം ഞാന്‍ കുടിപ്പാനായ്
എന്‍ പ്രിയ താതാ നിന്‍ ഹിതമോ
കാണുക ക്രൂശിന്‍ പാതയില്‍
പാതയില്‍ പാതയില്‍ പാതയില്‍
നിന്‍ താപമൊക്കെയും തീര്‍പ്പാന്‍ നിനക്കായ്
നന്മകളഖിലവുമേകി
നിന്‍ താപമൊക്കെയും തീര്‍പ്പാന്‍ നിനക്കായ്
നന്മകളഖിലവുമേകി
അതിന്‍ ഫലമായ് നീ നല്‍കി എനിക്കായ്
ശോകമാം മരക്കുരിശല്ലോ
അതിന്‍ ഫലമായ് നീ നല്‍കി എനിക്കായ്
ശോകമാം മരക്കുരിശല്ലോ
എന്‍ പ്രിയ താതാ എന്‍ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ
എന്‍ പ്രിയ താതാ എന്‍ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ
ഈ പാനപാത്രം ഞാന്‍ കുടിപ്പാനായ്
എന്‍ പ്രിയതാതാ നിന്‍ ഹിതമോ
കാണുക ക്രൂശിന്‍ പാതയില്‍
പാതയില്‍ പാതയില്‍ പാതയില്‍
Also searched as: kanuka krooshin pathayil കാണുക ക്രൂശിന്‍ പാതയില്‍, recessional, communion