സര്‍വ്വശക്തന്‍ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട് (Praise/Worship)

Open "സര്‍വ്വശക്തന്‍ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട്" in the Nistin Lyrics app →

സര്‍വ്വശക്തന്‍ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍ ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
സര്‍വ്വശക്തന്‍ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍ ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
♪ Music.. ♪
മോശയില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
മോശയില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
സൈന്യത്തിന്‍ മുന്നില്‍ ആഴിതന്‍ നടുവില്‍
അത്ഭുതങ്ങള്‍ ചെയ്‌തൊരു ആത്മശക്തി
സൈന്യത്തിന്‍ മുന്നില്‍ ആഴിതന്‍ നടുവില്‍
അത്ഭുതങ്ങള്‍ ചെയ്‌തൊരു ആത്മശക്തി
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
♪ Music.. ♪
യൗസേപ്പില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
യൗസേപ്പില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
അശുദ്ധിതന്‍ മുന്നില്‍ തിന്മ തന്‍ നടുവില്‍
വിശുദ്ധിയായ് നിറഞ്ഞൊരു ആത്മശക്തി
അശുദ്ധിതന്‍ മുന്നില്‍ തിന്മ തന്‍ നടുവില്‍
വിശുദ്ധിയായ് നിറഞ്ഞൊരു ആത്മശക്തി
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
♪ Music.. ♪
ഏലിയായില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
ഏലിയായില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
ബാലിനു മുന്നില്‍ കാര്‍മ്മലിന്‍ മുകളില്‍
അഗ്നിയായ് ഇറങ്ങിയ ആത്മശക്തി
ബാലിനു മുന്നില്‍ കാര്‍മ്മലിന്‍ മുകളില്‍
അഗ്നിയായ് ഇറങ്ങിയ ആത്മശക്തി
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
♪ Music.. ♪
സ്‌റ്റേഫനോസില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
സ്‌റ്റേഫനോസില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
സഹനത്തിന്‍ നടുവില്‍ മരണത്തിന്‍ മുന്നില്‍
സ്വര്‍ഗ്ഗത്തെ ദര്‍ശിച്ച ആത്മശക്തി
സഹനത്തിന്‍ നടുവില്‍ മരണത്തിന്‍ മുന്നില്‍
സ്വര്‍ഗ്ഗത്തെ ദര്‍ശിച്ച ആത്മശക്തി
സര്‍വ്വശക്തന്‍ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍ ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
സര്‍വ്വശക്തന്‍ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍ ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
താതന്‍റെ വാഗ്‌ദാനമേ പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ

Also searched as: sarvashakthan koodeyund daiva shakthi ennilund, Praise/Worship