എത്രയും ദയയുള്ള മാതാവേ (ethrayum dhayayulla mathave nin എത്രയും ദയയുള്ള മാതാവേ)

Open "എത്രയും ദയയുള്ള മാതാവേ" in the Nistin Lyrics app →

എത്രയും ദയയുള്ള മാതാവേ
നിന്‍ സങ്കേതം തേടി വരുന്നു ഞങ്ങള്‍
നിന്‍ ചാരത്തോടി അണഞ്ഞവരെ
നീ ഒരു നാളും കൈ വിടില്ലല്ലോ തായേ
ഒരു നാളും കൈ വിടില്ലല്ലോ തായേ
എത്രയും ദയയുള്ള മാതാവേ
ശരണം ഗമിപ്പു നിന്‍ തൃപ്പാദത്തില്‍
കരുണ തന്‍ നിറകുടമാകും അമ്മേ
ശരണം ഗമിപ്പു നിന്‍ തൃപ്പാദത്തില്‍
കരുണ തന്‍ നിറകുടമാകും അമ്മേ
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയേ
എത്രയും ദയയുള്ള മാതാവേ
നെടുവീർപ്പും കണ്ണീരും കൈ മുതലായി
അലയുമീ പാപികള്‍ തനയരല്ലോ
നെടുവീർപ്പും കണ്ണീരും കൈ മുതലായി
അലയുമീ പാപികള്‍ തനയരല്ലോ
അതിരില്ല നിന്‍ ദയ വായ്‌പിലിതാ
അഭയത്തിനു അണയുന്നു സാധു ശീലര്‍
എത്രയും ദയയുള്ള മാതാവേ
അവതാരം ചെയ്‌തൊരു വചനത്തിന്‍റെ
അമലയാം അംബികേ നന്മ പൂര്‍ണേ
അവതാരം ചെയ്‌തൊരു വചനത്തിന്‍റെ
അമലയാം അംബികേ നന്മ പൂര്‍ണേ
അവനിയില്‍ സുതരുടെ യാചനകള്‍
അലിവോടെ കേട്ട് നീ അഭയമേകു
എത്രയും ദയയുള്ള മാതാവേ
നിന്‍ സങ്കേതം തേടി വരുന്നു ഞങ്ങള്‍
നിന്‍ ചാരത്തോടി അണഞ്ഞവരെ
നീ ഒരു നാളും കൈ വിടില്ലല്ലോ തായേ
ഒരു നാളും കൈ വിടില്ലല്ലോ തായേ
എത്രയും ദയയുള്ള മാതാവേ

Also searched as: ethrayum dhayayulla mathave nin എത്രയും ദയയുള്ള മാതാവേ, marian