ഓരോ നാളിലും (Love of God)

Open "ഓരോ നാളിലും" in the Nistin Lyrics app →

//ഓരോ നാളിലും
പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും
കൃപയാല്‍ നടത്തീടുമേ// (2)
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
ഓരോ നാളിലും
പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും
കൃപയാല്‍ നടത്തീടുമേ
♪ Music.. ♪
//പെറ്റ തള്ളയും
സ്‌നേഹിതര്‍ തള്ളീടിലും
ജീവന്‍ നല്‍കി ഞാന്‍
സ്‌നേഹിച്ചോര്‍ വെറുത്തീടിലും// (2)
നീയെന്‍റെതെന്നു ചൊല്ലി
വിളിച്ചു എന്‍ ഓമന പേര്‍
നീയെന്‍റെതെന്നു ചൊല്ലി
വിളിച്ചു എന്‍ ഓമന പേര്‍
വളര്‍ത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്
വളര്‍ത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
♪ Music.. ♪
//എന്നെ സ്‌നേഹിക്കും
സ്‌നേഹത്തിന്‍റെ ദൈവമേ
എന്നെ സ്‌നേഹിച്ച
സ്‌നേഹത്തിന്‍ ആഴമതിന്‍// (2)
വന്‍ കൃപയെ ഓര്‍ത്തീടുമ്പോള്‍
എന്തുള്ളൂ പകരം നല്‍കാന്‍
വന്‍ കൃപയെ ഓര്‍ത്തീടുമ്പോള്‍
എന്തുള്ളൂ പകരം നല്‍കാന്‍
രക്ഷയിന്‍ പാനപാത്രം
ഉയര്‍ത്തും ഞാന്‍ നന്ദിയോടെ
രക്ഷയിന്‍ പാനപാത്രം
ഉയര്‍ത്തും ഞാന്‍ നന്ദിയോടെ
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
//ഓരോ നാളിലും
പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും
കൃപയാല്‍ നടത്തീടുമേ// (2)
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ഞാനങ്ങേ സ്‌നേഹിക്കുന്നു
എന്‍ ജീവനെക്കാള്‍ എന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ
ഓരോ നാളിലും
പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും
കൃപയാല്‍ നടത്തീടുമേ

Also searched as: Love of God, Adoration, Communion, ഓരോ നാളിലും പിരിയാതന്ത്യത്തോളം, Oro nalilum nimishavum