എന്നെ നന്നായ് അറിയും (Praise/Worship)

Open "എന്നെ നന്നായ് അറിയും" in the Nistin Lyrics app →

//എന്നെ നന്നായ് അറിയും
എന്നെ നന്നായ് പുലര്‍ത്തും
എന്‍റെ പ്രാണനായകനേശു//
//അമ്മ ഓമനിക്കും പോല്‍
അപ്പന്‍ താലോലിക്കും പോല്‍
എന്നെ നാഥന്‍ വഴി നടത്തും
//കാല്‍ കല്ലില്‍ തട്ടാതെ
ഞാന്‍ വീണു പോകാതെ
തന്‍ ദൂതരുണ്ട് കാവലായി//
//ഉള്ളം കരത്തിലെന്നെ
വരച്ചിരിക്കുന്നതാല്‍
എനിക്കേതും ഭയമേയില്ല//
♪ Music.. ♪
//എന്‍ മുഖം വാടില്ല
ലജ്ജിതനായി തീരില്ല
നിന്ദിച്ചവരുടെ മദ്ധ്യത്തില്‍//
//വരും കാലമൊക്കെയും
എന്‍ തല ഉയര്‍ത്തി
നടത്തീടും അന്ത്യം വരെ//
//എന്‍ നാഥന്‍ വരവിന്‍
ലക്ഷണങ്ങള്‍ കാണുന്നേ
അന്ത്യകാല സംഭവങ്ങളാല്‍//
//എണ്ണ നിറച്ചീടാം
കാത്തു കാത്തിരുന്നീടാം
എന്‍ പ്രിയന്‍ വരവിനായി//
//എന്നെ നന്നായ് അറിയും
എന്നെ നന്നായ് പുലര്‍ത്തും
എന്‍റെ പ്രാണനായകനേശു//
//അമ്മ ഓമനിക്കും പോല്‍
അപ്പന്‍ താലോലിക്കും പോല്‍
എന്നെ നാഥന്‍ വഴി നടത്തും//

Also searched as: enne nannayi ariyum, Praise/Worship